HOME
DETAILS
MAL
കല്പകഞ്ചേരി പഞ്ചായത്ത് ഓഫിസിലേക്ക് സി.പി.എം മാര്‍ച്ച്
backup
April 28 2017 | 23:04 PM
പുത്തനത്താണി: കല്പകഞ്ചേരി ഗ്രാമപഞ്ചായത്തിലേക്ക് വിവിധ ആവശ്യങ്ങളുന്നയിച്ച് സി.പി.എം മാര്‍ച്ച് നടത്തി. നിരവധി കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന ആറാം വാര്‍ഡിലെ കുപ്പിവെള്ള കമ്പനി അടച്ചു പൂട്ടുക, കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുക, ഭരണ സമിതിയുടെ അഴിമതി അവസാനിപ്പിക്കുക, ജീവനക്കാരെ ജോലിചെയ്യാന്‍ അനുവദിക്കുക, ഭരണ സമിതി ധിക്കാര ടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. കെ.പി ശങ്കരന് ഉദ്ഘാടനം ചെയ്തു. ശരീഫ് കള്ളിയത്ത് അധ്യക്ഷനായി. കോട്ടയില്ഷാജിത്, എ.സൈതലവി, കല്ലന് ഹംസ, ടി.വാസു സംസാരിച്ചു. പി.്ന്വര്, സി.കെ ബാവക്കുട്ടി, പി.സൈതുട്ടി മാര്‍ച്ചിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."