മലയോരത്ത് തെരഞ്ഞെടുപ്പ് ആവേശം പകരാന്‍ അന്ന് രാജീവെത്തി, ഇന്ന് രാഹുലെത്തും
അംജദ് ഖാന്‍ റശീദി
തിരുവമ്പാടി: മലയോരത്തെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് പിതാവിന്റെ വഴിയില്‍ മകനും. 1987 ലെ നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് ഓമശേരി അമ്പലക്കണ്ടിയില്‍ അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് രാജീവ് ഗാന്ധി എത്തിയത്. മലയോരത്തെ ആദ്യ വി.വി.ഐ.പി വരവിന്റെ 32 വര്‍ഷത്തിനുശേഷമാണ് മകനും കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധി അമ്പലക്കണ്ടിയില്‍ നിന്ന് വിളിപ്പാടകലെയുള്ള തിരുവമ്പാടിയില്‍ വരുന്നത്.
ആര്‍.ഇ.സി.യിലെ ഹെലിപാഡിലിറങ്ങി റോഡ് മാര്‍ഗമാണ് അന്ന് രാജീവ് ഗാന്ധി അമ്പലക്കണ്ടിയിലെത്തിയത്. ഇതിന് വേണ്ടി കരിങ്കല്ലില്‍ തീര്‍ത്ത സ്റ്റേജില്‍ വച്ചായിരുന്നു പ്രസംഗം. ദിവസങ്ങള്‍ക്ക് മുന്‍പേ പൊലിസുകാര്‍ പരിശോധനക്ക് വന്നിരുന്നുവെന്നും വീട് ഒഴിപ്പിച്ചിരുന്നുവെന്നും അമ്പലക്കണ്ടി താജുദ്ദീന്‍ സെക്കന്ററി മദ്‌റസ പ്രസിഡന്റും ടൗണ്‍ ലീഗ് പ്രസിഡന്റുമായ നെച്ചൂളി മുഹമ്മദ് ഹാജി ഓര്‍ക്കുന്നു.
വന്‍ ജനാവലി പങ്കെടുത്ത സമ്മേളനത്തില്‍ പര്‍ദയിട്ട ധാരാളം മുസ്‌ലിം സ്ത്രീകള്‍ പങ്കെടുത്തതായും ഇത് രാജീവ് ഗാന്ധി പ്രത്യേകം പരാമര്‍ശിച്ചിരുന്നതായും ഇവര്‍ ഓര്‍ക്കുന്നു. കോടഞ്ചേരി ഉള്‍പ്പടെ ഒത്തിരി സ്ഥലങ്ങള്‍ പരിഗണിച്ചുവെങ്കിലും സുരക്ഷാകാരണങ്ങളാല്‍ ഒടുവില്‍ അമ്പലക്കണ്ടിക്ക് നറുക്ക് വീഴുകയായിരുന്നു.
അറഫ ഹുസൈന്‍ കുട്ടി ഹാജിയുടെ അമ്പലക്കണ്ടിയിലെ വയലിലായിരുന്നു രാവിലെ 11 ഓടെ കനത്ത വെയിലില്‍ രാജീവ് ഗാന്ധി വന്നത്. ഇന്ന് രാഹുല്‍ ഗാന്ധിയും തിരുവമ്പാടിയില്‍ യു.ഡി.എഫ് പ്രചാരണത്തിന് എത്തുന്നുണ്ട്.
മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി ജനങ്ങളോട് വോട്ടഭ്യര്‍ഥിക്കാന്‍ കൂടിയാണ് രാഹുല്‍ എത്തുന്നതെന്ന പ്രത്യേകതയും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."