HOME
DETAILS

താല്‍ക്കാലിക ജീവനക്കാരായ ആരോഗ്യപ്രവര്‍ത്തകരോട് വിവേചനം

  
backup
August 06, 2020 | 4:57 AM

covid-duty-kottyam-mediacal-college-health-department-latest-news
കോട്ടയം: കൊവിഡ് വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരോട് കോട്ടയം മെഡിക്കല്‍ കോളജ് അധികൃതര്‍ വിവേചനം കാട്ടുന്നതായി പരാതി. സ്ഥിരം ജീവനക്കാര്‍ക്ക് നല്‍കുന്ന ക്വാറന്റൈന്‍ കാലാവധി താല്‍ക്കാലിക ജീവനക്കാരായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിഷേധിക്കുകയാണ്.
 
കൊവിഡ് വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാര്‍ക്ക് 14 ദിവസം ക്വാറന്റൈന്‍ നല്‍കുമ്പോള്‍ താല്‍ക്കാലിക ജീവനക്കാര്‍ക്കും എച്ച്.ഡി.സി സ്റ്റാഫിനും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും അഞ്ചു ദിവസം മാത്രമാണ് അനുവദിക്കുന്നത്.14 ദിവസം കൊവിഡ് ജോലി ചെയ്താല്‍ 14 ദിവസം ക്വാറന്റൈന്‍ എന്നതാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ ജീവനക്കാര്‍ക്ക് രണ്ടു രീതിയിലാണ് ക്വാറന്റൈന്‍ അനുവദിക്കുന്നത്. താല്‍ക്കാലിക ജീവനക്കാര്‍ അഞ്ചു ദിവസം ക്വാറന്റൈനില്‍ ഇരുന്ന ശേഷം വീണ്ടും മറ്റൊരു വാര്‍ഡില്‍ ജോലിക്ക് ഹാജരാകണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
 
കൊവിഡ് ബാധിതരുമായി ഇടപഴകിയ ശേഷം അഞ്ചു ദിവസം കഴിഞ്ഞ് വീണ്ടും മറ്റൊരു വാര്‍ഡില്‍ ജോലിക്കു പോകുന്നത് തങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയാണെന്ന് താല്‍ക്കാലിക ജീവനക്കാര്‍ ഒന്നടങ്കം പറയുന്നു. ക്വാറന്റൈന്‍ കാലാവധി കഴിയാതെ വീട്ടിലേക്കു ചെല്ലുമ്പോള്‍ നാട്ടുകാര്‍ എങ്ങനെ പ്രതികരിക്കുമെന്നതും താല്‍ക്കാലിക ജീവനക്കാരെ ആശങ്കപ്പെടുത്തുന്നു. സ്ഥിരം ജീവനക്കാര്‍ക്ക് അനുവദിക്കുന്ന 14 ദിവസം ക്വാറന്റൈന്‍ അനുവദിക്കുകയും ക്വാറന്റൈന്‍ കാലത്തെ ശമ്പളം നല്‍കുകയും വേണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെടുന്നു. ഇക്കാര്യം മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവരെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് താല്‍ക്കാലിക ജീവനക്കാരുടെ സംഘടനകള്‍.
 
കൊവിഡ് പൊസിറ്റീവായവര്‍ ഉപയോഗിക്കുന്ന ശുചിമുറി അടക്കം വൃത്തിയാക്കുന്ന ജോലികള്‍ നിര്‍വഹിക്കുന്നത് താല്‍ക്കാലിക ജീവനക്കാരാണ്. 200ലേറെ വരുന്ന ജീവനക്കാര്‍ക്ക് 500 രൂപയാണ് ദിവസവേതനം. മറ്റാനുകൂല്യങ്ങളൊന്നുമില്ല. എന്നാല്‍ കൊവിഡ് ഡ്യൂട്ടി നോക്കുന്ന സ്ഥിരം ജീവനക്കാര്‍ക്ക് 14 ദിവസം ക്വാറന്റൈന്‍ അനുവദിക്കാറില്ലെന്നും കൊവിഡ് ഡ്യൂട്ടി ചെയ്യുന്ന എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അഞ്ചു ദിവസം മാത്രമേ അനുവദിക്കുന്നുള്ളൂവെന്നുമാണ് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ പറയുന്നത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  10 days ago
No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  10 days ago
No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  10 days ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  10 days ago
No Image

'കുട്ടനാടിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു'; ചമ്പക്കുളം വള്ളം കളിക്ക് അവധി നല്‍കില്ലെന്ന പരാമര്‍ശത്തില്‍ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു 

Kerala
  •  10 days ago
No Image

ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ ടിവികെ മന്ത്രിയുടെ ലഹരി ഉപയോഗം; ദൃശ്യങ്ങള്‍ വൈറലായതോടെ നടപടി ആവശ്യം ശക്തം; പ്രതിരോധത്തിലായി മുഖ്യമന്ത്രി വിജയ് 

National
  •  10 days ago
No Image

എറണാകുളം പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി 

Kerala
  •  10 days ago
No Image

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; പ്രതികളില്‍ നിന്ന് 79.85 ലക്ഷം രൂപ അന്വേഷണസംഘം പിടിച്ചെടുത്തു

National
  •  10 days ago
No Image

സെപ്റ്റിക് ടാങ്ക് ക്ലീനാക്കുന്നതിനിടെ യുവാവ് അപകടത്തില്‍പ്പെട്ടു; രക്ഷിക്കാന്‍ ചാടിയിറങ്ങി സുഹൃത്തുക്കള്‍; വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

National
  •  10 days ago
No Image

പന്തല്ലൂർ ജി.യു.പി സ്‌കൂളിൽ വായനയുടെ പൂക്കാലം

Kerala
  •  10 days ago