കുട്ടികള്‍ക്ക് കൊവിഡിനെ പ്രതിരോധിക്കാനാവുമെന്ന 'അറിവ്' പങ്കുവെച്ച് ട്രംപ്; തെറ്റായ വിവരമെന്ന് ചൂണ്ടിക്കാട്ടി വീഡിയോ ഫേസ്ബുക്ക് നീക്കി
വാഷിങ്ടണ്‍: കുട്ടികള്‍ക്ക് കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന ട്രംപിന്റെ വീഡിയോ ഡീലീറ്റ് ചെയ്ത് ഫേസ്ബുക്ക്. തങ്ങളുടെ പോളിസിക്ക് വിരുദ്ധമായ തരത്തില്‍ തെറ്റായ വിവരം പങ്കുവെക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക്കിന്റെ നടപടി.
''ഈ വീഡിയോയില്‍ ഒരു കൂട്ടം ആളുകള്‍ കൊവിഡില്‍ നിന്ന് രക്ഷപ്പെടുന്നുവെന്ന തെറ്റായ അവകാശവാദങ്ങള്‍ ഉള്‍പ്പെടുന്നു. കൊവിഡിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തങ്ങളുടെ നയങ്ങളുടെ ലംഘനമാണ്, ഫേസ്ബുക്ക് പോളിസി വക്താവ് ആന്‍ഡി സ്റ്റോണ്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഫോക്സ് ചാനലിന് ട്രംപ് നല്‍കിയ അഭിമുഖം ട്രംപിന്റെ പ്രചാരകരാണ് പങ്കുവെച്ചത്. കൊവിഡ് വ്യാപനത്തില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കെ കുട്ടികള്‍ കൊവിഡിനെ പ്രതിരോധിക്കുമെന്നതില്‍ യാതൊരു വിധത്തിലുമുള്ള കണ്ടെത്തലുമില്ല. രോഗലക്ഷണങ്ങളില്ലാതെ പോലും മറ്റുള്ളവരിലേക്ക് വൈറസ് വ്യാപിക്കുന്നുണ്ട്.
ഇതാദ്യമായാണ് ട്രംപിന്റെ പോസ്റ്റ് പൂര്‍ണ്ണമായി ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യുന്നത്. നേരത്തെ ഇവ ലേബല്‍ ചെയ്യുകയായിരുന്നു ഫേസ്ബുക്ക് ചെയ്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."