കുടിവെള്ള പദ്ധതിക്കായി റോഡ് പൊളിച്ചു; പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല
എടവണ്ണപ്പാറ: ചീക്കോട് കുടിവെള്ള പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകള്‍ പുനര്‍നിര്‍മാണം നടത്താത്തത് യാത്രക്കാരുടെ നടുവൊടിക്കുന്നു. കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്ത് ചില സ്ഥലങ്ങളില്‍ വെള്ളത്തിന്റെ വിതരണം വരെ തുടങ്ങിയിട്ടും പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകള്‍ ഇനിയും നന്നാക്കിയിട്ടില്ല.
പ്രധാന റോഡുകള്‍ ഉള്‍പടെ പല റോഡുകളുടെയും അവസ്ഥയും ഇതുതന്നെ. ദിനേന ആയിരക്കണക്കിന് ആളുകള്‍ യാത്ര ചെയ്യുന്ന എടവണ്ണപ്പാറ കൊണ്ടോട്ടി റോഡിലെ ഇരുപ്പംതൊടി മുതല്‍ നീറാട് വരെയുള്ള റോഡിന്റെ പകുതി മാത്രമേ പലയിടത്തും നിലവിലുള്ളൂ. കൊണ്ടോട്ടി മുതല്‍ എടവണ്ണപ്പാറ വരെയുള്ള റോഡ് റബറൈസ്ഡ് ചെയ്ത ഉടനെയായിരുന്നു ചീക്കോട് കുടിവെള്ള പദ്ധതിക്കായി റോഡ് കീറിമുറിച്ചത്. തുടര്‍ന്ന് കീറിമുറിച്ച ഭാഗങ്ങളില്‍ മണ്ണിട്ട് മൂടി. എന്നാല്‍ മണ്ണ് നീങ്ങിയും വലിയ കുഴികള്‍ രൂപപ്പെട്ടും യാത്രക്കാര്‍ അധികവും അപകടത്തില്‍പെടുകയാണ്.
മഴക്കാലം തുടങ്ങിയതോടെ ചിലയിടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ ഏറെ പ്രയാസപ്പെട്ടാണ് ഇതിലൂടെ വാഹനങ്ങള്‍ കടന്നുപോവുന്നത്. പലയിടത്തും ഇരുഭാഗങ്ങളില്‍ നിന്നും വാഹനങ്ങള്‍ വന്നാല്‍ ഒരുമിച്ചു പോവാന്‍ കഴിയാത്ത അവസ്ഥയും ഉണ്ട്. ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരാണ് ഏറ്റവും കൂടുതല്‍ പ്രയാസപ്പെടുന്നത് .
പൊന്നാട്, ഓമാനൂര്‍, പള്ളിപ്പുറായ, പരതക്കാട്, മുണ്ടക്കുളം, നീറാട് തുടങ്ങിയ സ്ഥലങ്ങളിലാണ് യാത്രക്കാര്‍ കൂടുതലായി പ്രയാസപ്പെടുന്നത്. നീറാട്ടിലെയും പള്ളിപ്പുറായയിലേയും കയറ്റത്തില്‍ റോഡിന്റെ പകുതി ഭാഗവും കീറിയതിനാല്‍ അപകടങ്ങള്‍ക്ക് പുറമേ ചില സമയങ്ങളില്‍ ഗതാഗത കുരുക്കും അനുഭവപ്പെടാറുണ്ട്.
അതെ സമയം ഈ പദ്ധതിക്കായി കീറി മുറിച്ച മറ്റു പല റോഡുകളുടെയും അവസ്ഥയും ഇത് തന്നെയാണ്. ചീക്കോട് പഞ്ചായത്തിലെ ചീക്കോട് അടൂരപ്പറമ്പ് റോഡിന്റെ പകുതി ഭാഗവും ഇപ്പോഴും പുനര്‍നിര്‍മാണം നടത്തിയിട്ടില്ല.
റോഡിന്റെ പുനര്‍നിര്‍മാണം നടത്തി പൂര്‍ണമായും ഗതാഗത സൗകര്യം ഒരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."