HOME
DETAILS
MAL
സ്മാര്‍ട്ട് ഫോണ്‍ നല്‍കാത്തതിന് സുഹൃത്തിനെ ചുട്ടുകൊന്നു
backup
July 17 2018 | 19:07 PM
ന്യൂഡല്‍ഹി: സ്മാര്‍ട്ട് ഫോണ്‍ നല്‍കാത്ത ദേഷ്യത്തിന് പതിനേഴുകാരനെ പത്തൊമ്പതുകാരന് ചുട്ടുകൊന്നു. ഹൈദരാബാദിലാണ് സംഭവം. 19വയസുള്ള പ്രേം സാഗറാണ് 17കാരനായ സുഹൃത്ത് ഡി പ്രേമിനെ മര്‍ദിച്ച് അവശനാക്കിയശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചത്.
പ്രേം സാഗറിനെ ഹൈദരാബാദ് പൊലിസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ സ്മാര്‍ട്ട് ഫോണ്‍ നല്‍കാത്തതിനാലാണ് പ്രേമിനെ കൊന്നതെന്ന് ഇയാള്‍ സമ്മതിക്കുകയായിരുന്നു. ഐ.പി.സി 302, 364, 201 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രേം സാഗറിനെതിരേ കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."