HOME
DETAILS

സി സോണ്‍ കലോത്സവം: സ്റ്റേജിതര മത്സരങ്ങള്‍ തുടങ്ങി

  
Web Desk
April 28 2017 | 23:04 PM

%e0%b4%b8%e0%b4%bf-%e0%b4%b8%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87



മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല സി സോണ്‍ കലോത്സവത്തിന് മലപ്പുറത്ത് തുടക്കമായി. മൂന്നുവരെ നടക്കുന്ന കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങള്‍ മലപ്പുറം ഗവ. വനിതാ കോളജില്‍ തുടങ്ങി. ചിത്രകാരി സി.എച്ച് മാരിയത്ത് ഉദ്ഘാടനം ചെയ്തു. ഏഴു വേദികളിലായാണ്  സ്റ്റേജിതര മത്സരങ്ങള്‍ നടക്കുന്നത്.
 മലയാളം, ഇംഗ്ലീഷ്, ഉറുദു, സംസ്‌കൃതം, അറബിക് കവിതാ രചന, ഓയില്‍ പെയിന്റിങ്, പോസ്റ്റര്‍ രചന, ഫോട്ടോഗ്രഫി,  ഹിന്ദി, തമിഴ്, ഇംഗ്ലീഷ്  ചെറുകഥാ രചന, മലയാളം, അറബിക് ഉപന്യാസ രചന, എംബ്രോയ്ഡറി, കാര്‍ട്ടൂര്‍ എന്നിവ  നടന്നു. ഉദ്ഘാടന ചടങ്ങില്‍ ഗവ. വനിതാ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഗീത നമ്പ്യാര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഡോ.സൈനുല്‍ ആബിദ് കോട്ട, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ടി.പി ഹാരിസ്, ജനറല്‍ സെക്രട്ടറി വി.പി അഹമ്മദ് സഹീര്‍, ട്രഷറര്‍ നിസാജ് എടപ്പറ്റ, കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സി. സജിത, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.എം ഇസ്മാഈല്‍, മലപ്പുറം ഗവ. കോളജ് യൂനിയന്‍ അഡൈ്വസര്‍ ടി. ഹസനത്ത്, ഹംസ തോടേങ്ങല്‍ പങ്കെടുത്തു. സ്റ്റേജിതര മത്സരങ്ങള്‍ നാളെ സമാപിക്കും. സ്റ്റേജിന മത്സരങ്ങള്‍ ഒന്നു മുതല്‍ മൂന്നുവരെ നടക്കും.
മലപ്പുറം ഗവ. കോളജിലാണ് പ്രധാന വേദി. ജില്ലയിലെ 120 കോളജുകളില്‍ നിന്നുള്ള പ്രതിഭകളാണ് ആറുദിവസങ്ങളിലായി നടക്കുന്ന കലാമാമാങ്കത്തില്‍ മാറ്റുരക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ജാഗ്രത പാലിക്കുക: ചിലപ്പോൾ ട്രംപ് നിങ്ങളെ ആഫ്രിക്കയിലേക്ക് നാടുകടത്തിയേക്കാം

International
  •  4 days ago
No Image

ഗുരുപൂർണിമ ആഘോഷത്തിൽ കാസർകോട് സ്കൂളിൽ വിവാദം; കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചു

Kerala
  •  4 days ago
No Image

ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം  

National
  •  4 days ago
No Image

ഗസ്സയിലെ ഖബര്‍സ്ഥാനുകള്‍ ഇടിച്ച് നിരത്തി ഇസ്‌റാഈല്‍; മൃതദേഹാവശിഷ്ടങ്ങള്‍ മോഷ്ടിച്ചുകൊണ്ടുപോയി

International
  •  4 days ago
No Image

മുരളീധരൻ പക്ഷത്തെ വെട്ടി ബിജെപി കേരള ഭാരവാഹികളെ പ്രഖ്യാപിച്ചു; ഷോൺ ജോർജും ശ്രീലേഖയും നേതൃനിരയിൽ

Kerala
  •  4 days ago
No Image

ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ 91 മരണം; വടക്കേ ഇന്ത്യയിൽ രക്ഷാപ്രവർത്തനം ശക്തമാക്കി സൈന്യം

National
  •  4 days ago
No Image

സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ചു; കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പരുക്ക്

Kerala
  •  4 days ago
No Image

കോഴിക്കോട് നിന്ന് 15കാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസിൽ രണ്ടാം പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

റൂട്ടിനൊപ്പം തകർന്നത് കമ്മിൻസും; വമ്പൻ നേട്ടത്തിന്റെ നിറവിൽ ബും ബും ബുംറ

Cricket
  •  4 days ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ വൈസ് ചാൻസലറുടെ ഓഫീസിൽ അതിക്രമം: 9 എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികൾക്ക് സസ്പെൻഷൻ

Kerala
  •  4 days ago