HOME
DETAILS
MAL
മൂകയായ ബാലികയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് കഠിനതടവ്
backup
April 29 2017 | 00:04 AM
തലശ്ശേരി: ബധിരയും മൂകയുമായ എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് അഞ്ചുവര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തലശ്ശേരി അഡിഷണല്‍ ജില്ലാ സെഷന്‍സ് (അഡ്ഹോക്- ഒന്ന്) കോടതി ജഡ്ജി ശ്രീകലാ സുരേഷാണ് ശിക്ഷ വിധിച്ചത്.
പെരിങ്ങോം പൊടേന പൊന്ന്യംകണ്ടി ആഷിഖാ(27)ണ് കേസിലെ പ്രതി. പിഴയടക്കുകയാണെങ്കില്‍ 75,000 രൂപ പീഡനത്തിനിരയായ കുട്ടിക്ക് നല്‍കണമെന്നും വിധിന്യായത്തിലുണ്ട്. പിഴയടച്ചില്ലെങ്കില്‍ ആറുമാസംകൂടി അധിക തടവ് അനുഭവിക്കണം. 2010 മാര്‍ച്ച് 25ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. കടകളിലും മറ്റും ഐസ്ക്രീം വിതരണം ചെയ്യുന്ന വാഹനത്തിലെ ഡ്രൈവറാണ് പ്രതി. സ്കൂള്‍ വിട്ടുവരുന്ന സമയംകുട്ടിയെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടിയുടെ അകന്ന ബന്ധു കൂടിയാണ് പ്രതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."