പരാജയം അംഗീകരിക്കുന്നു, തെറ്റു തിരുത്തി മുന്നോട്ടു പോവും- ട്വീറ്റുമായി കെജ്‌രിവാള്‍
ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഏറ്റു പറച്ചിലുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്ത്. പരാജയം അംഗീകരിക്കുന്നതായും തെറ്റു തിരുത്തി മുന്നോട്ടു പോവുമെന്നും അദ്ദേഹം ട്വീറ്റു ചെയ്തു.
ചെറിയ പ്രസ്താവന രൂപത്തിലാണ് അദ്ദേഹം വിശദീകരണം ട്വിറ്ററില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്.
' കഴിഞ്ഞ രണ്ടു ദിവസമായി ഞാന്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരോടും വോട്ടര്‍മാരോടും സംസാരിക്കുകയായിരുന്നു. യാഥാര്‍ഥ്യം സ്പഷ്ടമാണ്. തീര്‍ച്ചയായും തെറ്റു സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ആത്പരിശോധന നടത്തി ഞങ്ങള്‍ തെറ്റു തിരുത്തും. വോട്ടര്‍മാരോടും പാര്‍ട്ടി വളണ്ടിയര്‍മാരോടും തങ്ങളോടുതന്നെയും പ്രതിജ്ഞചെയ്യുകയാണ്. പ്രവര്‍ത്തനമാണ് ഇപ്പോള്‍ വേണ്ടത്. അല്ലാതെ ഒഴിഞ്ഞു മാറുകയല്ല. ഇപ്പോള്‍ പ്രവര്‍ത്തിക്കേണ്ട സമയമാണ്'. - ഇങ്ങനെ പോവുന്നു ട്വീറ്റ്.
ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ം ബി.ജെ.പി വമ്പന്‍ വിജയം നേടിയിരുന്നു.
In the last 2 days .... pic.twitter.com/0quqxJtNAt
— Arvind Kejriwal (@ArvindKejriwal) April 29, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."