മോദി പണിയെടുക്കുന്നത് അംബാനിക്കും അദാനിക്കും പശുവിനും വേണ്ടി: സുഭാഷിണി അലി
കൊല്ലം: മോദി പണിയെടുക്കുന്നത് ഇന്ത്യയിലെ കുത്തക മുതലാളിമാരായ അംബാനിക്കും അദാനിക്കും പിന്നെ പശുവിനും വേണ്ടിയാണെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് പ്രസിഡന്റ് സുഭാഷിണി അലി. രാജ്യത്തെ എയര്‍പോര്‍ട്ടുകള്‍ ഓരോന്നായി അദാനിക്ക് വിറ്റു കൊണ്ടിരിക്കുകയാണ് മോദി.
ഇവിടെ വലിയ നേതാവില്‍ ഒരാള്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ചെങ്കോട്ടയിലേക്ക് വന്നിരിക്കുകയാണ്. ഇവിടെയുള്ള ചുവന്നകൊടി രാഹുല്‍ എന്ന വലിയ നേതാവ് കാണുന്നില്ല. രാഹുലിന് ഒരു കണ്ണട വാങ്ങി കൊടുക്കണം. ഇവിടെ വന്ന് സ്കൂള്‍ എവിടെ വികസനം എവിടെ എന്നൊക്കെ ചോദിക്കുകയാണ് അദ്ദേഹം.
കേരളം നവോത്ഥാന മൂല്യങ്ങളെ മുറുകെ പിടിച്ച് മുന്നോട്ട് പോകുന്ന സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനമാണ്. പിണറായി എന്ന ധൈര്യമുള്ള ഭരണാധികാരിയുടെ ബലത്തിലാണ് നമ്മള് വനിതാ മതില് സംഘടിപ്പിച്ചത് ഞാനും അതില്‍ പങ്കാളിയായിരുന്നു.
ബാലഗോപാല്‍ പാര്‍ലമെന്റിന്റെ അകത്തും പുറത്തും എങ്ങനെ ഇടപെടണമെന്ന് സ്വയം നല്ല ബോധമുള്ള ആളാണ്. അദ്ദേഹത്തെ പാര്‍ലമെന്റില്‍ എത്തിക്കേണ്ടത് എല്ലാവരുടെയും ചുമതലയാണെന്നും അവര്‍ പറഞ്ഞു.
സി.പി.ഐ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സുകേശന് അധ്യക്ഷനായ ചടങ്ങില്‍ എല്‍.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ അനിരുദ്ധന് സ്വാഗതം പറഞ്ഞു. മറ്റു രാഷ്ട്രീയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."