നിലംപൊത്താറായ വീടിനുള്ളില്‍ ജീവന്‍ പണയംവച്ച് വയോദമ്പതികള്‍
അന്തിക്കാട്: ഏതു സമയത്തും തകര്‍ന്നു വീഴാവുന്ന ഓടിട്ട വീട്ടില്‍ ജീവന്‍ പണയം വച്ചാണ് പടിയം ചെറുവത്തേരി വീട്ടില്‍ കൃഷ്ണനും (77), ഭാര്യ ഗൗരി (65) യും താമസിക്കുന്നത്.
പ്രളയ കാലത്തുണ്ടായ കാലവര്‍ഷക്കെടുതിയിലാണ് കൃഷ്ണന്റെ വീട് തകര്‍ന്നത്. കാലവര്‍ഷക്കെടുതിയില്‍ പെട്ടവര്‍ക്കെല്ലാം സഹായധനം എത്തിയപ്പോള്‍ തനിക്കു മാത്രം ഒന്നും ലഭിച്ചില്ലെന്ന് ഇവര്‍ പറയുന്നു. പഞ്ചായത്തില്‍ നിന്നും വില്ലേജില്‍ നിന്നും നാശനഷ്ട കണക്കുകള്‍ ശേഖരിച്ചു കൊണ്ടു പോയെങ്കിലും സാങ്കേതിക തടസങ്ങള്‍ നിരത്തി തങ്ങളെ ഒഴിവാക്കിയതായാണ് പരാതി.വാര്‍ധക്യ പെന്‍ഷന്‍ കൊണ്ടു മാത്രം ജീവിക്കുന്ന ഇവര്‍ക്ക് വീടിന്റെ അറ്റകുറ്റ പണികള്‍ നടത്താനുള്ള സാമ്പത്തിക ശേഷിയില്ല.കൃഷ്ണന്റെ കൂടെ ഇപ്പോഴുള്ളത് രണ്ടാം ഭാര്യയാണ്.ഓടിട്ട വീടിന്റെ മുക്കാല്‍ ഭാഗവും മഴയിലും കാറ്റിലും തകര്‍ന്നു. അടുക്കളയും മുറികളും ഉള്‍പ്പെടെ ഭൂരിഭാഗവും നിലം പൊത്തിയ നിലയിലാണ്. ഉള്ള രണ്ടു മുറികളിലായി തിങ്ങി ഞെരുങ്ങിയാണ് ഇവരുടെ താമസം. ഇനിയൊരു ശക്തമായ മഴയെ താങ്ങാനുള്ള കരുത്ത് ഇവരുടെ വീടിനില്ല. ആദ്യ ഭാര്യയിലുണ്ടായ മകളുടെ പേരിലാണ് ഇവരുടെ സ്ഥലം എന്നതിനാല്‍ ഇവര്‍ക്ക് ആനുകൂല്യം നല്‍കാനാകില്ല എന്നതാണ് പഞ്ചായത്ത് നിലപാട്. അതേ സമയം കൃഷ്ണനും അദ്ദേഹത്തിന്റെ മകളും തമ്മിലുള്ള സ്വരചേര്‍ച്ചയില്ലായ്മയാണ് ധനസഹായം അനുവദിക്കാന്‍ കാലതാമസമെടുത്തതെന്ന് വാര്‍ഡ് മെമ്പര്‍ സുമ സന്തോഷ് പറഞ്ഞു. തെരഞ്ഞെടുപ്പിനു ശേഷം നാട്ടുകാരില്‍ നിന്നും പിരിവിട്ട് പാര്‍പ്പിടം വാസയോഗ്യമാക്കാനാണ് പദ്ധതിയെന്നും ഇവര്‍പറഞ്ഞു. കുടുംബപരമായ വിഷയങ്ങളില്‍ പെട്ട് തങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടതോടെ അപകടാവസ്ഥയിലായ വീട്ടില്‍ തീ തിന്ന് ദിനങ്ങള്‍ തള്ളി നീക്കാനാണ് ഈ വയോധികരുടെ വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."