ഡല്‍ഹി വംശഹത്യക്കേസില്‍ വിദ്യാര്‍ഥിവേട്ട തുടരുന്നു ജാമിഅ സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസ്
ന്യൂഡല്‍ഹി: ഡല്‍ഹി വംശഹത്യക്കേസില്‍ വിദ്യാര്‍ഥികളെ വേട്ടയാടുന്നത് ഡല്‍ഹി പൊലിസ് തുടരുന്നു. ഇതു സംബന്ധിച്ച പ്രധാന ഗൂഢാലോചനക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ജാമിഅ മില്ലിയ സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥി അല്‍ അമീന്‍ കബീറിന് ഡല്‍ഹി പൊലിസ് നോട്ടിസയച്ചു. ഈ മാസം 10ന് 11 മണിക്ക് ലോധി കോളനിയിലെ ഡല്‍ഹി പൊലിസ് സെപെഷ്യല്‍ സെല്‍ ഓഫിസില്‍ ഹാജരാകാനാണ് സ്‌പെഷ്യല്‍ സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ഒപ്പിട്ട നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ അല്‍ അമീന്‍ ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയിലെ ബി.എ സോഷ്യോളജി അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്.
കൊവിഡ് ലോക്ക്ഡൗണ്‍ മൂലം സര്‍വകശാല അടച്ചതിനാല്‍ വിദ്യാര്‍ഥികളെല്ലാം നാട്ടിലാണുള്ളത്. സഫൂറ സര്‍ഗാര്‍, ഉമര്‍ ഖാലിദ്, ഇഷ്‌റത്ത് ജഹാന്‍, ഖാലിദ് സെയ്ഫി തുടങ്ങി നിരവധി വിദ്യാര്‍ഥികളുടെ പേരുകള്‍ 52 2020 നമ്പറിലുള്ള ഇതേ എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ സഫൂറ സര്‍ഗാര്‍ ഉള്‍പ്പെടെയുള്ള ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരേ യു.എ.പി.എ ചുമത്തുകയും ചെയ്തു.
ജാമിഅയിലെ പൗരത്വവിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥികളെ ഡല്‍ഹി വംശഹത്യക്കേസില്‍ ഉള്‍പ്പെടുത്തി വേട്ടയാടുകയാണ് ഡല്‍ഹി പോലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."