മഞ്ഞപ്പിത്തം-കോളറ ബോധവത്കരണം
കരുളായി: ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിനു കീഴില്‍ മഞ്ഞപ്പിത്തം-കോളറ ബോധവത്കരണപരിപാടി സംഘടിപ്പിച്ചു. കരുളായി പഞ്ചായത്തിലെ അമ്പലക്കുന്ന് അങ്കണവാടിയിലാണു പരിപാടി സംഘടിപ്പിച്ചത്. വാര്‍ഡ് മെമ്പര്‍ കദീജ പറമ്പില്‍പീടിക ഉദ്ഘാടനം ചെയ്തു.
ജീവിതശൈലിയുണ്ടടെ വ്യതിയാനമാണ് ഈ സാംക്രമികരോഗങ്ങളുടെ കടന്നു കയറ്റത്തിനു കാരണം. സാധാരണ വയറിളക്കരോഗത്തില്‍ നിന്നു മാറി, ഛര്‍ദ്ദിയും, വയറ്റില്‍ ഉരുണ്ട@ണ്ടുകയറ്റവുമു@ണ്ടണ്ടായി രോഗിയ്ക്ക് നിര്‍ജ്ജലീകരണം സംഭവിക്കുകയും രോഗിയുടെ മരണത്തിനു തന്നെ കാരണമായേക്കാവുന്നതാണ്. വൃത്തിയുളള സാഹചര്യത്തിലുളള ജീവിതവും, അണുവിമുക്തമായ ജലവിതരണസംവിധാനത്തിലൂടെയും മാത്രം മാറ്റിയെടുക്കാന്‍ പറ്റിയതാണ് ഈ അസുഖങ്ങള്‍ എന്നതാണ് ബോധവത്കരണത്തിലൂടെ ഊന്നല്‍ നല്‍കുന്നത്. കരുളായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് കെ കമ്മത്ത് ക്ലാസെടുത്തു. നഴ്‌സുമാരായ എന്‍.കെ ശുഭ, ജെയ്‌നി ജെയിംസ്, ജെയ്‌സി, അങ്കടവാടി പ്രവര്‍ത്തകരായ മീനാക്ഷി, ലക്ഷമി എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടിയില്‍ നൂറോളം പേര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."