അനാഥമായി മത്സ്യത്തൊഴിലാളി ക്ഷേമനിധി ഓഫിസ്
തൃക്കരിപ്പൂര്‍: പ്രവര്‍ത്തനം നിലച്ച തൃക്കരിപ്പൂരിലെ മത്സ്യത്തൊഴിലാളി ക്ഷേമനിധി ഓഫിസ് അനാഥമായി കിടക്കുന്നു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നതിനാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്വന്തം സ്ഥലത്ത് കെട്ടിടം നിര്‍മിച്ച് ഫിഷറിസ് വകുപ്പിനുകൈമാറിയതാണ് മത്സ്യത്തൊഴിലാളി ക്ഷേമനിധി ഓഫിസ് കെട്ടിടം. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തൃക്കരിപ്പൂരില്‍ 2003ല്‍ അന്നത്തെ ഫിഷറിസ് മന്ത്രി കെ.വി തോമസാണ് തൃക്കരിപ്പൂര്‍ മത്സ്യഭവന്‍ ഉദ്ഘാടനം ചെയ്തത്.
എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ഓഫിസിന്റെ പ്രവര്‍ത്തനം ചെറുവത്തൂരിലേക്ക് മാറ്റിയതോടെ തങ്കയം മുക്കിലെ കെട്ടിടം അടച്ചിടുകയായിരുന്നു. കാടുകയറിയ കെട്ടിടം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാവുകയും ചെയ്തു. തുടക്കത്തില്‍ ഒരു ഫിഷറിസ് ഓഫിസറും ക്ഷേമനിധി ഇന്‍സ്‌പെക്ടറും ആവശ്യമായ സ്റ്റാഫും ഉണ്ടായിരുന്നു.
മാണിയാട്ട് പ്രവര്‍ത്തിച്ചിരുന്ന ഓഫിസാണ് വലിയ പ്രതീക്ഷയോടെ തൃക്കരിപ്പൂരിലേക്ക് മാ റ്റിയിരുന്നത്. തൃക്കരിപ്പൂര്‍ കടപ്പുറം, കന്നുവീട്, വലിയപറമ്പ, മാടക്കാല്‍, ഇടയിലക്കാട്, ചെറുവത്തൂര്‍, മടക്കര, കാടങ്കോട് തുടങ്ങിയ തീരദേശ മത്സ്യത്തൊഴിലാളി കേന്ദ്രങ്ങളില്‍നിന്നും കരിവെള്ളൂര്‍, ചീമേനി, കൊയോങ്കര, എടാട്ടുമ്മല്‍, ഉടുമ്പുന്തല, മെട്ടമ്മല്‍, വെള്ളാപ്പ്, വയലോടി തുടങ്ങിയിടങ്ങളില്‍ നിന്നുമുള്ള ഗുണഭോക്താക്കളും ക്ഷേമനിധി അടക്കമുള്ള ആവശ്യങ്ങള്‍ക്കായി ഈ ഓഫിസിനെയാണ് ആശ്രയിച്ചിരുന്നത്. ഓഫിസ് മാറ്റിയതോടെ ഈ ആവശ്യങ്ങള്‍ക്കെല്ലാമായി മത്സ്യത്തൊഴിലാളികള്‍ക്ക് ചെറുവത്തൂരിലേക്ക് പോകേണ്ട അവസ്ഥയാണുള്ള്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."