എം.എം മണിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതില്‍ ദുരൂഹതയെന്ന് എം.എം ഹസന്
കോട്ടയം:എം.എം മണിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതിന് പിന്നില്‍ ദുരൂഹതയെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്. കോണ്‍ഗ്രസ് കോട്ടയം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നാര്‍ ഒഴിപ്പിക്കല്‍ തടഞ്ഞതിനാലാണ് മണിയെ മുഖ്യമന്ത്രിയും പാര്‍ട്ടിയും സംരക്ഷികുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഏകാധിപതിയെപോലെയാണ് പെരുമാറുന്നത്. മൂന്നാറിലെ പ്രധാന കയ്യേറ്റക്കാര്‍ സി.പി.എമ്മുകാരാണ്, ഇത് ഒഴിപ്പിക്കുമെന്നതിനാലാണ് സി.പി.ഐക്കെതിരെ സി.പി.എം വാക്കേറ്റം നടത്തുന്നത്.
മൂന്നാറിലെ പ്രധാന കൈയേറ്റക്കാര്‍ സി.പി.ഐ.എം.ഇത് അറിയാവുന്നതുകൊണ്ടാണ് സി.പി.ഐയുമായി വാക്കുതര്‍ക്കമുണ്ടാക്കുന്നത് മണിയുടേത് നാടന്‍ ഭാഷയല്ലെന്നും നീച ഭാഷയാണെന്നും ഹസന് കോട്ടയത്ത് പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഉമ്മന്‍ ചാണ്ടി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."