ഏറ്റുമാനൂര്‍- നീണ്ടൂര്‍ - കല്ലറ റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ അവസാനഘട്ടത്തില്‍
കോട്ടയം: ഏറ്റുമാനൂര്‍ - നീണ്ടൂര്‍ - കല്ലറ റോഡിന്റെയും പ്രാവട്ടം ജങ്ഷനില്‍ നിന്നും പനമ്പാലം ജങ്ഷനിലേക്കുള്ള ലിങ്ക് റോഡിന്റെയും ആധുനിക രീതിയിലുള്ള നവീകരണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് ജോസ് കെ.മാണി എം.പി. കേന്ദ്ര റോഡ് ഫണ്ടില്‍ നിന്നും 17 കോടി രൂപയാണ് റോഡിന് അനുവദിച്ചിരിക്കുന്നത്.
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്ഗരിയുമായും നാഷണല്‍ ഹൈവെ അതോറിറ്റിയുമായും ജോസ് കെ.മാണി എം.പി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് റോഡ് നിര്‍മാണത്തിന് അനുമതി ലഭിച്ചത്.
വര്‍ഷങ്ങളായി പുനര്‍നിര്‍മാണം നടക്കാത്ത റോഡാണിത്. വൈക്കം, ചേര്‍ത്തല, ആലപ്പുഴ, കുമരകം ഭാഗങ്ങളില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലേക്കും, കുട്ടികളുടെ ആശുപത്രിയിലേക്കും മറ്റുമായി ആംബുലന്‍സുകള്‍ ഉള്‍പ്പടെ ആയിരകണക്കിന് വാഹനങ്ങളാണ് ഈ റോഡില്‍ കൂടി ദിവസേന കടന്നുപോകുന്നത്. റോഡിന്റെ ശോചനിയാവസ്ഥ മൂലം നിലവില്‍ ജനങ്ങള്‍ വളരെ ബുദ്ധിമുട്ട് നേരിട്ടുകൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."