കേളംകുളങ്ങര ക്ഷേത്രത്തില്‍ ഉത്സവം
തുറവൂര്‍: കോടംതുരുത്ത് കേളംകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ വലിയ വിളക്ക് ആറാട്ട് മഹോത്സവം ഇന്ന് മുതല്‍ മെയ്യ് അഞ്ച് വരെ നടക്കും. ഇന്ന് രാവിലെ 10ന് കൊടിമരം വരവ്.12.30 ന് കൊടിക്കയര്‍ വരവ്. വൈകിട്ട് 5ന് ചേര്‍ത്തല താലൂക്ക് എന്‍.എസ്.എസ്.യൂണിയന് സെക്രട്ടറി ബി.ഗോപാലകൃഷ്ണന് നായര്‍ ഭദ്രദീപ പ്രകാശനം നടത്തും. 5.30ന് കലവറ നിറയ്ക്കല്‍ ഡോ.സുഷമ കിഷോര്‍ നിര്‍വഹിക്കും.
6.30ന് നീണ്ടൂര്‍ മന നാരായണന് നമ്പൂതിരിയുടെയും മേല്‍ശാന്തി ചന്ദ്രഹാസന്‍ തിരുമേനിയുടെയും മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റ് .തുടര്‍ന്ന് അനുമോദന സമ്മേളനം.വി.ജി. ജയകുമാര്‍ അധ്യക്ഷത വഹിക്കും. രാത്രി എട്ടിന് നൃത്തസന്ധ്യ, 8.30ന് കൊടിയേറ്റ് സദ്യ, മെയ് ഒന്നിന് പകല്‍ 12.30ന് പ്രസാദമൂട്ട്, വൈകിട്ട് 6ന് ആധ്യാത്മിക പ്രഭാഷണം, 6.30 ന് താലപ്പൊലി വരവ്. രാത്രി 7.30 ന് സംഗിത സദസ്, രണ്ടിന് പകല്‍ 12.30ന് പ്രസാദമൂട്ട്, വൈകിട്ട് 6ന് സോപാനസംഗിതം, നാട്ടുതാലപ്പൊലി, രാത്രി 7 ന് കരോക്കെ ഗാനമേള, 8 ന് നൃത്ത തരംഗിണി, വലിയ വിളക്കായ നാലിന് രാവിലെ 7 ന് മഞ്ഞള്‍ കുങ്കുമ കാവ് വരവ്.
പകല്‍ 12ന് വലിയ വിളക്ക്, പ്രസാദ് മുട്ട്, വൈകിട്ട് 4ന് പകല്‍പ്പൂരം രാത്രി 8 .30 ന് കളമെഴുത്തുപാട്ട്. 9 ന് ഗാനസുധ. രാത്രി 10 ന് വലിയ വിളക്ക് അഞ്ചിന് ആറാട്ട് .രാവിലെ 9ന് കാഴ്ചശ്രീബലി, വൈകിട്ട് 6.15ന് തിരുവറാട്ട്, രാത്രി 8.30 ന് തിരുവാതിര കളി ,തുടര്‍ന്ന് കൊടിയിറക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."