മാവേലിക്കര താലൂക്ക് സേവനസ്പര്‍ശം രണ്ടിന്
ആലപ്പുഴ: കലക്ടറുടെ മാവേലിക്കര താലൂക്ക്തല പൊതുജനപരാതി പരിഹാര പരിപാടി സേവനസ്പര്‍ശം മെയ് രണ്ടിന് നടക്കും. മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലൊരുക്കുന്ന അദാലത്ത് വേദിയില്‍ രാവിലെ ഒമ്പതു മുതല്‍ കലക്ടര്‍ വീണ എന്‍. മാധവന്‍ പരാതികള്‍ നേരിട്ട് സ്വീകരിക്കും.
രാവിലെ 8.30ന് പുതിയ പരാതികളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങും. മാവേലിക്കര താലൂക്കിലെ പൊതുജനങ്ങങ്ങള്‍ക്ക് അപേക്ഷകളും പരാതികളും കളക്ടര്‍ക്ക് നേരിട്ട്് നല്‍കാം. അവസാനത്തെ പരാതിക്കാരനേയും കണ്ടിട്ടേ ജില്ലാ കളക്ടര്‍ മടങ്ങു. എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പ്രത്യേക കൗണ്ടര്‍ സജ്ജീകരിച്ചിട്ടുണ്ട്. പുതിയ അപേക്ഷകളിന്‍മേല്‍ അടിയന്തര തീര്‍പ്പ് ആണ് ലക്ഷ്യമിടുന്നത്.
തീര്‍പ്പാക്കാത്ത ഫയലുകള്‍ ജില്ലാ കളക്ടര്‍ നേരിട്ട് പരിശോധിച്ച് തീരുമാനം എടുക്കും. പരാതി നല്‍കാന്‍ എത്തുന്നവര്‍ക്ക് കുടിവെള്ള വിതരണത്തിനും ലഘുഭക്ഷണ വിതരണത്തിനും സൗകര്യം ഒരുക്കുന്നുണ്ട്.
അറിയിപ്പ് ലഭിച്ച എല്ലാ വകുപ്പുതല ഉദ്യോഗസ്ഥരും അന്നേ ദിവസം കൃത്യസമയത്ത് ഹാളില്‍ ഹാജരാകണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
അപേക്ഷ സൗജന്യമായി എഴുതി നല്‍കാനുള്ള സൗകര്യം, ആധാര്‍ രജിസ്‌ട്രേഷനുള്ള സൗകര്യം, എല്ലാ പരാതികളിലും അടിയന്തര തീര്‍പ്പ് എന്നിവ സേവനസ്പര്‍ശത്തിന്റെ പ്രത്യേകതയാണ്.
സൗജന്യ ലഘുഭക്ഷണവും പൊലിസ്, ചികില്‍സ സൗകര്യം എന്നിവയും ഒരുക്കും. ഇതിനകം ചേര്‍ത്തല, കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളില്‍ സേവന സ്പര്‍ശം പൂര്‍ത്തിയായിക്കഴിഞ്ഞു. ചെങ്ങന്നൂര്‍ താലൂക്കിലെ സേവനസ്പര്‍ശം മെയ് നാലിന് വൈ.എം.സി.എ ഹാളിലും കാര്‍ത്തികപ്പള്ളി താലൂക്കിലെ പരിപാടി ഹരിപ്പാട് ഭവാനി മന്ദിര്‍ ഓഡിറ്റോറിയത്തിലുമാണ് നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."