കരിപ്പൂരില്‍ രക്ഷാദൗത്യത്തിനിറങ്ങിയവരെ പ്രശംസിച്ച് കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും
കരിപ്പൂര്‍: കരിപ്പൂര്‍ വിമാന ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത് പ്രദേശവാസികളുടെ സമയോചിതമായ ഇടപെടലുകള്‍ കൊണ്ടാണെന്ന് കേന്ദ്രവ്യോമയാന മന്ത്രി
ഹര്‍ദീപ് സിങ് പുരി. വിമാനത്താവളം അധികൃതരും ഭരണകൂടവും കൃത്യമായി ഇടപെട്ടു. നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ അപകട വ്യാപ്തി കുറച്ചു. ഇവരെ പ്രത്യേകം അഭിനന്ദിക്കുന്നതായു മന്ത്രി വ്യക്തമാക്കി.
വിമാന ദുരന്തസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം നാട്ടുകാരുടെ ഇടപെടലിനെ പ്രശംസിച്ചത്. പ്രദേശം കൊവിഡ് നിയന്ത്രിതമേഖലയായിട്ടും അതൊന്നും വകവെക്കാതെയാണ് നാട്ടുകാര്‍ ദുരന്തമുഖത്തേക്ക് ഓടിയെത്തിയത്. അതേ സമയം പ്രദേശവാസികളുടെ ഇടപെടലിനെ മുഖ്യമന്ത്രി പിണറായി വിജയനും പ്രശംസിച്ചു.
മാതൃകാപരമായ രക്ഷാപ്രവര്‍ത്തനമാണ് കരിപ്പൂരിലുണ്ടായത്. അതിശയകരമായ രീതിയിലാണ് നാട്ടുകാര്‍ ഇടപെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കരിപ്പൂര്‍ ദുരന്തത്തില്‍ കേന്ദ്രമന്ത്രി അതീവ ദുഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പത്തു ലക്ഷം രൂപയും സാരമായി പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും നിസാരമായി പരുക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തിന്റെ സഹായധനവും പ്രഖ്യാപിച്ചു. നേരത്തെ പ്രദേശവാസികളുടെ ഇടപെടലിനെ ആരോഗ്യമന്ത്രി കെ.കെ ഷൈലജയും അഭിനന്ദിച്ചിരുന്നു.
ദുരന്തത്തില്‍ 18 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 23 പേര്‍ ആശുപത്രി വിട്ടു. 149 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."