വയനാട്ടുകാരുടെ പ്രിയഡോക്ടര്‍ ഇന്ന് ചുരമിറങ്ങും
മാനന്തവാടി: ആതുരസേവനം ലക്ഷ്യമിട്ട് ചുരംകയറി വന്ന് വയനാട്ടുകാരുടെ പ്രിയപ്പെട്ടവനായി മാറിയ ഡോക്ടര്‍ തന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് ഇന്ന് പടിയിറങ്ങും. ജില്ലാ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ ഗോകുല്ദേവാണ് 22 വര്‍ഷത്തെ സര്‍ക്കാര്‍ സര്‍വിസിന് ഇന്ന് വിരാമമിടുന്നത്. വൈത്തിരി ഗുഡ് ഷെപ്പേര്‍ഡ് ആശുപത്രിയിലായിരുന്നു ആദ്യജോലി. 95ല്‍ വൈത്തിരി ഗവ. താലൂക്ക് ആശുപത്രിയില്‍ ജോലിയാരംഭിച്ചു. കുറച്ചുകാലം ചെതലയം പി.എച്ച്.സിയിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. 2007ലാണ് ജില്ലാ ആശുപത്രിയില്‍ സേവനത്തിന്നെത്തുന്നത്.
നീണ്ട പത്തുവര്‍ഷം ജില്ലാ ആശുപത്രിയില്‍ തന്നെയായിരുന്നു. ആദിവാസി രോഗികളോട് പ്രത്യേക പരിഗണനയും കരുണയും വിധേയത്വവും കാണിച്ച ഡോക്ടര്‍ വളരെപ്പെട്ടെന്നാണ് രോഗികളുടെ പ്രിയപ്പെട്ട ഡോക്ടറായത്. കേരള ഗസറ്റഡ് ഓഫിസേഴ്സ് സെന്റര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ ഇദ്ദേഹം തികഞ്ഞ സാമൂഹിക പ്രവര്ത്തകന് കൂടിയായിരുന്നു.
ഗീതയാണ് ഭാര്യ. വിദ്യാര്‍ഥികളായ അദ്വൈത്, സിദ്ധാര്‍ഥ് എന്നിവരാണ് മക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."