തിക്കോടിയില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് ആവശ്യം ശക്തമാകുന്നു
പയ്യോളി: ദീര്‍ഘ നേരം റെയില്‍വേ ഗെയിറ്റ് അടച്ചിടുന്നത് കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന് തിക്കോടിയില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
തിക്കോടി ടൗണിലും പഞ്ചായത്ത് ബസാറിലും ഉള്ള രണ്ട് ഗെയിറ്റുകളും അടച്ചിടുമ്പോഴുള്ള പ്രയാസം പരിഹരിക്കുന്നതിന് വേണ്ടി റെയില്‍വേ അടിപ്പാത നിര്‍മിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
ഇതിന് വേണ്ടി ജനകീയ കൂട്ടായ്മ രൂപപ്പെടുത്തുകയും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നീക്കുകയും ചെയ്തിട്ടുണ്ടെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അടിപ്പാതക്കുള്ള സാധ്യത തടസപ്പെടുകയായിരുന്നു. റെയിലിന് പടിഞ്ഞാറ് ഭാഗങ്ങളിലെ കോടിക്കല്‍, തിക്കോടി അങ്ങാടി, ആ വിക്കല്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഓവര്‍ ബ്രിഡ്ജ് അനുഗ്രഹമായിരിക്കും.
തിക്കോടിയിലെ ഗെയ്റ്റ് അടച്ച് കഴിഞ്ഞാല്‍ പല സമയവും വാഹനങ്ങള്‍ ടൗണ്‍ വരെ നീളുകയും ബ്ലോക്ക് അനുഭപ്പെടുകയും ചെയ്യും. എഫ്.സി.ഐ ഗോഡൗണിലേക്ക് വാഗണ്‍ എത്തുന്ന സമയവും ഗെയ്റ്റ് അടച്ചിടേണ്ടി വരും.
തിക്കോടിയില്‍ റെയില്‍വേ അടിപ്പാത നിര്‍മാണവുമായുള്ള പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത് ഇവിടുത്തെ ഓട്ടോ ഡ്രൈവര്‍മാരായിരുന്നു. ഗെയ്റ്റുകള്‍ അടച്ചിടുന്നത് കൊണ്ട് കുടുതല്‍ ബുദ്ധിമുട്ടുന്നതും ഓട്ടോ തൊഴിലാളികള്‍ തന്നെയാണ്.
ടൗണില്‍ നിന്നും കോടിക്കല്‍ ഭാഗങ്ങളിലേക്ക് രാത്രി സമയങ്ങളില്‍ വാഹനങ്ങള്‍ കിട്ടുക പ്രയാസമായിരിക്കും. ഓട്ടോറിക്ഷകളൊക്കെ നേരത്തെ ഓട്ടം അവസാനിപ്പിക്കുകയാണ് പതിവ്. രാത്രി സമയങ്ങളില്‍ തിക്കോടി റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ പലപ്പോഴും വാഹനം കിട്ടാതെ വിഷമിക്കുന്ന അവസ്ഥ ഉണ്ടാവാറുണ്ട്.
ഓവര്‍ ബ്രിഡ്ജ് വരുന്നതോടെ ടൗണിലെയും പഞ്ചായത്ത് ബസാറിലെയും രണ്ട് ഗെയ്റ്റുകളും എടുക്കപ്പെടും.ഇത് റെയില്‍വേക്ക് ലാഭകരവുമാണ്. ഗെയ്റ്റ് ഡ്യൂട്ടിയില്‍ നിലവിലുള്ള 10 ഓളം ജീവനക്കാരുടെ സേവനം ഒഴിവാക്കാനും ഇത് വഴി സാധിക്കും.
ഓവര്‍ ബ്രിഡ്ജിനായി റെയില്‍വേയുടെ അനുമതി ലഭിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ ഫണ്ടിന് പുറമെ എം.പി, എം.എല്‍.എ ഫണ്ടുകളും ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഇതിനായി ജനകീയ ഫണ്ട് സമാഹരണത്തിനും പ്രവാസികളടക്കം നാട്ടുകാര്‍ തയ്യാറായി നില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."