HOME
DETAILS

ഏകാന്തതയിലെ എഴുത്ത് ജീവിതം

  
backup
August 09 2020 | 01:08 AM

solitude

 

 

മയ്യയില്‍ നിന്നൊരു നോവല്‍

എം. മുകുന്ദന്‍

മയ്യഴിപ്പുഴയുടെ തീരം മഴയില്‍ നനഞ്ഞുകിടക്കുന്നു. എഴുതിക്കൊണ്ടിരിക്കുന്ന നോവലിലേക്ക് അത് ചാറി വീഴുന്നുന്നുണ്ട്. മനസ് പാകപ്പെടുത്തിയ എഴുത്തിന്റെ പേറ്റു നോവില്‍ പലപ്പോഴും സൗഹൃദത്തിന്റെ വിളികള്‍ പോലും അലോസരപ്പെടുത്തുന്നുണ്ട്.
കൊവിഡ് മഹാമാരിയില്‍ നിന്ന് അന്യോന്യം കണ്ടുമുട്ടാന്‍ കഴിയാത്തവരെ കഥാപാത്രങ്ങളിലൂടെ കണ്ടെത്തി എഴുത്തിലേക്ക് സന്നിവേശിപ്പിച്ച് പുതിയ നോവലിന്റെ പണിപ്പുരയിലാണിപ്പോള്‍. ലോകം കൊവിഡ് മഹാമാരിയില്‍ വിറങ്ങലിക്കുമ്പോള്‍ ആകുലത പൂണ്ട മനസിനെ പാകപ്പെടുത്തി എടുക്കാന്‍ കഴിയുന്നുണ്ട്. നോവല്‍ രചനയുടെ അവസാന മിനുക്കു പണികള്‍ പൂര്‍ത്തീകരിക്കുന്ന തിരക്കിലാണിപ്പോള്‍. ദിനേന നിരവധി ഫോണ്‍കോളുകള്‍. സൗഹൃദം, കഥയുടെ ഉള്‍ത്തുടിപ്പ്, സാഹിത്യചര്‍ച്ച, അഭിമുഖം.. അങ്ങനെ പലതും. എല്ലാവരില്‍ നിന്നും അല്‍പ്പസമയത്തേക്ക് ഒരു മാറിനില്‍പ്പാണ്. അത് വലിയ സൗഹൃദങ്ങള്‍ക്ക് കരുത്തേകാനാണ്.

എഴുത്തിന് മനസ് അസ്വത്തമാകുങ്കു


സി. രാധാകൃഷ്ണന്‍

കൊവിഡ് മനുഷ്യ ജീവിതത്തിന് മാന്ദ്യം പിടിപ്പിച്ച കാലഘട്ടത്തിലൂടെയാണ് ഇന്ന് ലോകത്തിന്റെ സഞ്ചാരം. സോപ്പ് കുമിളയില്‍ അലിഞ്ഞ് തീരുന്ന ഒരു വൈറസിനോടാണ് മനുഷ്യന്റെ പട പൊരുതല്‍. ജാതി, മത, വര്‍ണ, വര്‍ഗ, ദേശ, ഭാഷാ ചിന്തകളില്ലാതാക്കി ഓരോ മനുഷ്യനും കൊവിഡിനെ ഭയക്കുന്നു. മനുഷ്യന്‍ ഈ മഹാമാരിക്ക് മുമ്പില്‍ നിസഹായനാണ്. ഈ നിസഹായതയിലേക്ക് നോക്കുമ്പോള്‍ എന്നില്‍ എഴുത്തിന് മനസ് പാകപ്പെടുന്നില്ല.
കൊവിഡ് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്കാണ് പടരുന്നത്. ഇതോടെ എല്ലാ ഉച്ഛനീചത്വങ്ങളും മറന്ന് ഓരോ മനുഷ്യനും ക്ഷേമത്തിനായി മാത്രം പ്രവര്‍ത്തിക്കണമെന്ന ബോധ്യം അവന്റെയുളളില്‍ നിറക്കുന്നു. ഈ മാഹാമാരിയില്‍ നിന്ന് മനുഷ്യന്‍ പഠിച്ചു കൊണ്ടിരിക്കുന്ന വലിയ പഠമാണിത്. ക്ഷേമത്തിനായി മാത്രം പ്രവര്‍ത്തിക്കുക എന്ന ചിന്ത മനുഷ്യന്റെ ഉള്ളില്‍ വിത്തിട്ടത് കൊവിഡ് ഏകാന്തതയിലാണ്.
ഈ ഏകാന്തതയില്‍ എഴുത്തിന് ഇരുന്നാല്‍ മനസ് മനുഷ്യ ജീവന്‍ പോലെ താളം തെറ്റുകയാണ്. എഴുതിയവയിലേക്ക് ഒരു തിരിഞ്ഞു നോട്ടമാണിപ്പോള്‍ നടത്തുന്നത്. സ്വന്തം രചനയിലുളള രണ്ടു സമാഹാരങ്ങള്‍ തയ്യാറാക്കി. ഒന്ന് കുട്ടികള്‍ക്ക് വേണ്ടിയാണ്. മറ്റൊന്ന് കഥകളുടെ സമാഹാരവും. ഏകാന്തതയില്‍ പാകപ്പെട്ട് വരുന്ന മനസ് തന്നെയാണ് മാനവരാശിയും ആഗ്രഹിക്കുന്നത്.


ഭൂമിയുടെ
അവകാശികളെ
ക നാളുകള്‍

ആലങ്കോട് ലീലാകൃഷ്ണന്‍

ബാങ്ക് ജോലിയില്‍ നിന്ന് വിരമിച്ചതിന് തൊട്ടുപിറകെയാണ് കൊവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. വീട്ടിലിരിക്കുക എന്ന പ്രഖ്യാപനം ബാങ്കില്‍ നിന്ന് മാത്രമല്ല എന്ന് ഇതോടെ ബോധ്യമായി. വിരസത മാറ്റാന്‍ വായനയും എഴുത്തുമായി കഴിയാന്‍ തീരുമാനിച്ചു. എന്നാല്‍ കൃഷിയും മറ്റുളളവരുടെ ക്ഷേമവും കൂടി അറിയാന്‍ ശ്രമിച്ചത് മനസിന് കൂടുതല്‍ കരുത്തു പകരുന്നത് പോലെ തോന്നി. അഞ്ചു കവിതകള്‍ ഇക്കാലയളവില്‍ എഴുതി തീര്‍ത്തു. പറമ്പില്‍ കൃഷി പരീക്ഷിച്ചു നോക്കി. കുടുംബത്തോടൊപ്പം ഏറെ നേരം സമയം ചിലവഴിക്കാന്‍ സാധിക്കുന്നു.
ലോകാ സമസ്താഃ സുഖിനോ ഭവന്തു എന്നു നാം വെറുത പ്രാര്‍ഥിക്കുന്നതല്ല. ലോകം മുഴുവന്‍ സുഖത്തോടുകൂടി ഇരുന്നാല്‍ മാത്രമേ മനുഷ്യമനസിന് ജീവിത ലക്ഷ്യമുണ്ടാകുകയുള്ളൂ. വീട് വിശാലമായ വയലിനടുത്താണ്. കൃഷിക്കാര്‍ അടക്കം ആളുകള്‍ പോകുന്ന വഴിയിലിപ്പോള്‍ പക്ഷികള്‍ പറന്നിറങ്ങുന്ന കാഴ്ചയാണുള്ളത്. മയില്‍ വരെ വരമ്പത്ത് നൃത്തവുമായെത്തി. ഭൂമിയുടെ അവകാശികള്‍ മനുഷ്യര്‍ മാത്രമല്ലെന്ന തോന്നലുണ്ടാക്കി. പ്ലാവിലെ ചക്കയുടേയും മാവിലെ മാങ്ങയുടേയും രുചി മനുഷ്യന്‍ അറിഞ്ഞുതുടങ്ങി. റോഡരികില്‍ കൂട്ടിയിട്ട് തമഴ്‌നാട്ടിലേക്ക് കയറ്റി അയക്കാന്‍ ഈ വര്‍ഷം നാം തുനിഞ്ഞില്ല. ഓരോ മനുഷ്യനേയും ബാല്യകാലത്തേക്കാണ് ചക്കയുടേയും മാങ്ങയുടേയും കാലം കൂട്ടിക്കൊണ്ടുപോയത്.
അകാലത്തില്‍ വിട്ടുപിരിയുന്നവരെ അവസാനമായി കാണുവാന്‍ കൊവിഡ് കാലം അനുവദിക്കാത്തത് വലിയ വേദനയാണ്. സൗഹൃദങ്ങള്‍ ഫോണില്‍ ശബ്ദമായി നിലനിര്‍ത്തുന്നു. എങ്കിലും ഒരു പുതിയ വസന്തം ലോകത്ത് വിരിയും. ലോകാ സമസ്താഃ സുഖിനോ ഭവന്തു.


ഏകാട്ടത
തേടിപ്പോകാത്ത
ദിനരാത്രഗ്ഗള്‍

സന്തോഷ് ഏച്ചിക്കാനം

എഴുത്തുകാര്‍ എന്നും ഏകാന്തത ഇഷ്ടപ്പെടുന്നവരാണ്. ഏകാന്തതയിലാണ് നല്ല സാഹിത്യ സൃഷ്ടികളും പിറവി കൊണ്ടിട്ടുളളത്. കൊവിഡ് വിതച്ച ഏകാന്തത രോഗ ഭീതി എന്നതിലപ്പുറം എഴുത്തുകാരനെന്ന നിലയില്‍ മടുപ്പുണ്ടാക്കിയിട്ടില്ല. എഴുത്തിന് വേണ്ടി മാത്രം ഏകാന്തത തേടിപ്പോകുന്നവര്‍ക്ക് മുമ്പില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കി രചനയിലേക്ക് കടക്കാനാണ് എന്റെ ശ്രമം. എഴുത്തിനപ്പുറം മറ്റു സൗഹൃദങ്ങള്‍, സിനിമകള്‍, ചര്‍ച്ചകള്‍ ഇവക്കെല്ലാം കൊവിഡ് വലിയ വിലങ്ങാണ് തീര്‍ക്കുന്നത്.
കൊവിഡ് കാലത്ത് എഴുത്തും വായനയും ഒരുപോലെ പാകപ്പെടുത്താനാണ് ശ്രമിക്കുന്നത്. വായിക്കാന്‍ കൊതിച്ച പുസ്തകങ്ങളിലേക്ക് കടക്കാന്‍ സമയം ഏറെ കിട്ടി. യുവാല്‍ നോവ ഹരാരിയുടെ മൂന്ന് പുസ്തകങ്ങള്‍ ഇക്കാലയളവില്‍ വായിച്ചുതീര്‍ത്തു. ഹോമോ ദിയൂസ് എന്ന കൃതി എടുത്തു പറയണം. നാം ജീവിക്കുന്ന ലോകത്ത് നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ക്കുള്ള ഉത്തരമാണ് ഹോമോ ദിയൂസ് നല്‍കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ പരുവപ്പെടുത്തുന്ന കൃത്രിമ ജീവന്‍ മുതല്‍ അമരത്വം വരെയുള്ള മാനവരാശിയുടെ പദ്ധതികളും സ്വപ്നങ്ങളും പേടി സ്വപ്നങ്ങളും വെളിവാക്കുന്നുന്നുണ്ട് ഈ കൃതിയില്‍. ആധുനിക 60 അറബിക്കഥകളാണ് മറ്റൊരു വായിച്ചു തീര്‍ത്ത പുസ്തകം. മലയാളത്തിലെ ചില നോവലുകളും വായനക്കെടുത്തു.
വായനക്കിടയില്‍ സിങ്കപ്പൂര്‍ അടക്കം ചില കഥകളും എഴുതി. പുതിയ കഥകള്‍ ഓണപ്പതിപ്പുകളിലേക്കും നല്‍കി. മറ്റൊന്ന് ചലച്ചിത്ര രചനയാണ്. പുറത്തിറങ്ങാനിരിക്കുന്ന തട്ടാശ്ശേരിക്കൂട്ടം എന്ന ചലച്ചിത്രം കൊവിഡ് മൂലം റിലീസ് മുടങ്ങിയിരിക്കുകയാണ്. ജോഷിക്ക് വേണ്ടി പുതിയ രചന നിര്‍വ്വഹിച്ചു. 40 മിനുട്ട് ദൈര്‍ഘ്യമുളള മറ്റൊരു സിനിമയും പൂര്‍ത്തീകരിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  6 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  19 minutes ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago