HOME
DETAILS
MAL
ഇടുക്കിയിലും മലപ്പുറത്തും വയനാടും ഇന്നും അതിതീവ്ര മഴ
backup
August 09 2020 | 05:08 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടുക്കി,മലപ്പുറം,വയനാട് ജില്ലകളില്‍ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. ഇവിടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 204 മില്ലീമീറ്ററിന് മുകളില്‍ മഴ ലഭിക്കാനാണ് സാധ്യത. അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ആലപ്പുഴ,കോട്ടയം,എറണാകുളം,തൃശൂര്‍,പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ മുതല്‍ മഴ കുറയാന്‍ സാധ്യതയുണ്ടെന്നാണ് നിലവിലെ വിലയിരുത്തല്‍. നാളെ ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. മലപ്പുറത്തും കണ്ണൂരും ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ,എറണാകുളം,ഇടുക്കി,തൃശൂര്‍,കോഴിക്കോട്,വയനാട്,കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും മാത്രമാണ് നല്‍കിയിട്ടുള്ളത്. അതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ പുതിയൊരു ന്യൂനമര്‍ദം രൂപപ്പെടുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ അത് ശക്തിപ്രാപിക്കാനിടയില്ലെന്നാണ് വിലയിരുത്തല്‍.എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഈ ന്യൂനമര്‍ദവും ശക്തിപ്രാപിച്ചാല്‍ സംസ്ഥാനത്ത് അതിഗുരുതര സ്ഥിതിയാകും സൃഷ്ടിക്കപ്പെടുകയെന്ന് കാലാവസ്ഥാ നിരീക്ഷണ വിദഗ്ധര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."