HOME
DETAILS

പകര്‍ച്ചവ്യാധി, കുടിവെള്ളം; പ്രതിസന്ധി മറികടക്കാന്‍ ജില്ലയൊരുങ്ങുന്നു

  
backup
April 29, 2017 | 8:57 PM

%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%a7%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d


കോഴിക്കോട്: ജില്ലയില്‍ പകര്‍ച്ചവ്യാധി പടരുന്നത് തടയാനും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുമായി പ്രത്യേകയോഗം വിളിച്ചു ചേര്‍ക്കാന്‍ ജില്ലാ വികസനസമിതി യോഗം തീരുമാനിച്ചു. ജില്ലയില്‍ 49 ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഡി.എം.ഒ (ഹെല്‍ത്ത്) അറിയിച്ചു. ബാലുശ്ശേരി, കൂരാച്ചുണ്ട്, നന്മണ്ട, രാമനാട്ടുകര, പനങ്ങാട്, കാക്കൂര്‍ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് 11 മാസം പ്രായമുള്ള കുട്ടി മരിച്ചു. അഞ്ചു വയസിന് താഴെയുള്ള കുട്ടികള്‍ക്കും 55 വയസിന് മുകളിലുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കുമാണ് രോഗ ഭീഷണി കൂടുതല്‍. ഈ സാഹചര്യത്തിലാണ് പകര്‍ച്ചവ്യാധി പകരുന്നത് തടയാനും തദ്ദേശ സ്ഥാപനങ്ങളുടെ കൂടെ പങ്കാളിത്തത്തോടെ പ്രതിരോധ മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കാനും ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേരാനും  ജില്ലാ വികസനസമിതി തീരുമാനിച്ചത്.
വാട്ടര്‍ അതോറിറ്റി കോഴിക്കോട് ഡിവിഷന്റെ കീഴില്‍ കോഴിക്കോട്, താമരശ്ശേരി താലൂക്കുകളില്‍ കുടിവെള്ള വിതരണത്തിന് ആവശ്യത്തിന് വെള്ളമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
27 കുടിവെള്ള പദ്ധതികളില്‍ താല്‍ക്കാലിക ബണ്ട് നിര്‍മിച്ച് കുടിവെള്ളം ശേഖരിച്ചു. പ്രതിദിനം 20 ലക്ഷം ലിറ്റര്‍ വെള്ളം ടാങ്കര്‍ ലോറികള്‍ വഴിയുള്ള വിതരണത്തിന് നിറച്ചുകൊടുക്കുന്നുണ്ട്. വടകര താലൂക്കില്‍ മൂന്നു തടയണകളാണുള്ളത്. വാണിമേല്‍ പുഴയില്‍ വെള്ളം താഴുന്നതിനാല്‍  മഴ കിട്ടിയില്ലെങ്കില്‍ കുടിവെള്ള വിതരണത്തിന് ഭീഷണിയാകും.
പയ്യോളി, തിക്കോടി മേഖലയില്‍ കിണറുകളില്‍ വെള്ളം മഞ്ഞ നിറമാകുന്നത് സി.ഡബ്ല്യു.ആര്‍.ഡി.എം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കി. 400ഓളം കിണറുകളില്‍ ഈ പ്രശ്‌നമുണ്ട്. മേഖലയില്‍ ടാങ്കര്‍ ലോറിയില്‍ കുടിവെള്ള വിതരണം നടത്തും. കുറ്റ്യാടി ജലസേചന പദ്ധതിയിലെ ഇരിങ്ങല്‍ ബ്രാഞ്ച് കനാലിന്റെ തകര്‍ച്ച താല്‍ക്കാലികമായി പരിഹരിച്ചിട്ടുണ്ട്.
കനാലുകളും അക്വഡക്ടുകളും പലയിടത്തും അപകടത്തിലാണ്. കുറ്റ്യാടി പദ്ധതിയിലെ കനാലുകളുടെ പ്രശ്‌നം സംബന്ധിച്ച് സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയറോട് നിര്‍ദേശിച്ചു. വിഷയം എം.എല്‍.എമാര്‍ നിയമസഭയില്‍ ഉന്നയിക്കും. ജില്ലയിലെ കുടിവെള്ള പ്രശ്‌നം സംബന്ധിച്ച് പ്രത്യേകയോഗം വിളിക്കാനും തീരുമാനിച്ചു.
എടച്ചേരി-ചെക്യാട് പാറമടയിലെ വെള്ളം മഴ കാരണം സംഭരിക്കപ്പെടുന്നതാണെന്നും ഉറവയില്ലാത്ത ജലസ്രോതസാണെന്നും വെള്ളം പരിശോധിച്ച് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായും വടകര വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പരിശോധനയില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്തില്‍ ഉപയോഗപ്രദമായ ശുദ്ധജല വിതരണ പദ്ധതിയായി ഇതിനെ വിഭാവനം ചെയ്യാന്‍ സാധ്യമല്ല.
കുടിവെള്ള ആവശ്യത്തിന് വിതരണം നടത്തുകയാണെങ്കില്‍ ആവശ്യമായ ശുദ്ധീകരണം നടത്തണം. പാറമട ജലസ്രോതസുകള്‍ സംബന്ധിച്ച് എന്‍.ഐ.ടിയിലെ വിദഗ്ധരുടെ പരിശോധനയില്‍ ഇതുകൂടി ഉള്‍പ്പെടുത്തുമെന്ന് എ.ഡി.എം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റാസല്‍ഖൈമയില്‍ തിരയില്‍പ്പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം

uae
  •  6 minutes ago
No Image

    'പശ്ചിമബംഗാളിലെ മുഴുവന്‍ ആളുകളും പൂരിപ്പിക്കാതെ എസ്.ഐ.ആര്‍ ഫോം പൂരിപ്പിക്കില്ല' പ്രഖ്യാപനവുമായി മമത

National
  •  7 minutes ago
No Image

വാടകക്കാരൻ ഇനി വീട്ടുടമ! ദുബൈയിൽ ഭവന വിൽപ്പനയിൽ വർദ്ധനവ്: വാടക വളർച്ച നിലച്ചു; ഇനി വിലപേശാം

uae
  •  28 minutes ago
No Image

ബെംഗളുരു-എറണാകുളം വന്ദേഭാരത് ട്രയല്‍ റണ്‍ നടത്തി; ഉദ്ഘാടനം നാളെ

Kerala
  •  38 minutes ago
No Image

എന്നെ പ്രചോദിപ്പിച്ച കായിക താരങ്ങൾ അവർ മൂന്ന് പേരുമാണ്: റൊണാൾഡോ

Football
  •  an hour ago
No Image

യുഎഇ ഫുട്‌ബോൾ ഇതിഹാസം ഉമർ അബ്ദുൾറഹ്മാൻ അമൂറി വിരമിച്ചു; 17 വർഷത്തെ കരിയറിന് വിരാമം

uae
  •  an hour ago
No Image

ദുബൈയിലെ യാത്രാദുരിതത്തിന് അറുതിയാകുമോ? 170 ബില്യൺ ദിർഹമിൻ്റെ ഹൈവേ പദ്ധതിക്ക് അംഗീകാരം; ആശ്വാസത്തിൽ യാത്രക്കാർ

uae
  •  an hour ago
No Image

വിരമിച്ച ഇതിഹാസത്തിന്റെ തിരിച്ചുവരവിൽ ഗെയ്ൽ വീണു; ഏഷ്യ കാൽചുവട്ടിലാക്കി സൂപ്പർതാരം

Cricket
  •  an hour ago
No Image

കൊന്നിട്ടും അടങ്ങാത്ത ക്രൂരത; ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിലും കരാര്‍ ലംഘിച്ച് ഇസ്‌റാഈല്‍, ഗസ്സയിലെത്തുന്നത് ദിനംപ്രതി 171 ട്രക്കുകള്‍ മാത്രം, അനുവദിക്കേണ്ടത് 600 എണ്ണം 

International
  •  2 hours ago
No Image

ഷട്ട്ഡൗണില്‍ വലഞ്ഞ് യു.എസ്; വിമാന സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നു, നടപടി 40 ഓളം വിമാനത്തവളങ്ങളില്‍

International
  •  3 hours ago