ലൈസന്‍സ് പുതുക്കാതെ മാധ്യമപ്രവര്‍ത്തനം നടത്തിയ സ്വദേശി സ്ത്രീ ബഹ്റൈനില്‍ പിടിയിലായി
മനാമ: ലൈസന്‍സ് ഇല്ലാതെ ബഹ്റൈനില്‍ മാധ്യമപ്രവര്‍ത്തനം നടത്തിയ സ്വദേശി സ്ത്രീ പിടിയിലായി. ഒരു വിദേശ ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടര്‍ ആയാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്.
നേരത്തെ ഇവര്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നെങ്കിലും മാസങ്ങള്‍ക്കു മുമ്പ് ഇതിന്റെ കാലാവധി അവസാനിച്ചിരുന്നതായി അധികൃതര്‍ അറിയിച്ചു. പിന്നീട് ഇന്‍ഫര്‍മേഷന്‍ അഫയേഴ്സ് മന്ത്രാലയത്തിന്റെ അനുമതി കൂടാതെയാണ് ഇവര്‍ ബഹ്റൈനില്‍ മാധ്യമപ്രവര്‍ത്തനം നടത്തി വന്നിരുന്നതെന്നും ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ചീഫ് പ്രോസിക്യൂട്ടര്‍ ഹുസൈന് അല്‍ സൈറാഫി അറിയിച്ചു. അതേ സമയം, മാധ്യമസ്ഥാപനത്തിന്റെയോ റിപ്പോര്‍ട്ടറുടെയോ പേരു വിവരങ്ങള്‍ അധികൃതര്‍ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.
ബഹ്റൈനിലെ മാധ്യമ പ്രവര്‍ത്തകരുടെ ലൈസന്‍സ് പരിശോധന ഇപ്പോള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. രാജ്യത്തെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇപ്പോള്‍ ഓണ്‍ലൈനിലുടെയുള്ള വാര്‍ത്താ പ്രചരണത്തിനും മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. ഇക്കാര്യം വ്യക്തമാക്കി ഇന്‍ഫര്‍മേഷന്‍ അഫയേഴ്സ് മന്ത്രി അലി ബിന്‍ മൊഹമ്മദ് അല്‍ റുമൈഹി നടത്തിയ പ്രസ്താവന കഴിഞ്ഞ ദിവസം സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."