HOME
DETAILS
MAL
തീരദേശത്തെ യാത്രാദുരിതം; ഏകദിന ഉപവാസം നടത്തി
backup
April 29 2017 | 21:04 PM
കൊടുങ്ങല്ലൂര്‍: തീരദേശത്തെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അഴീക്കോട്-മുനമ്പം പാലം ആക്ഷന്‍ കൗണ്‍സില്‍ ഏകദിന ഉപവാസം നടത്തി. ഒരു മാസമായി മുടങ്ങിക്കിടക്കുന്ന ജങ്കാര്‍ സര്‍വിസ് പുനരാരംഭിക്കണമെന്നും പാലം യാഥാര്‍ത്ഥ്യമാക്കണമെന്നും ആവശ്യപ്പെട്ട് നടന്ന ഉപവാസ സമരം കെ.പി ധനപാലന് ഉദ്ഘാടനം ചെയ്തു.
ഡി.സി.സി ജനറല്‍ സെക്രട്ടറി സി.എസ് രവീന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. അബ്ദുറഹിമാന് കടപ്പൂര് അധ്യക്ഷനായി.
പി.കെ ഷംസുദ്ദീന്, ടി.എം. കുഞ്ഞുമൊയ്തീന്, പി.എ. അബ്ദുള്ള, പി.എ. അയൂബ്, പി.എ. കരുണാകരന്, പി.എ. മനാഫ്, എ.എ. അബ്ദുല്‍ അസീസ്, ടി.എ. പങ്കജാക്ഷന്, സി.എ. റഷീദ് സംസാരിച്ചു. വൈകീട്ട് നടന്ന സമാപനസമ്മേളനം സി.സി. ബാബുരാജ് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."