HOME
DETAILS

ഹെല്‍ത്തി കേരള പരിശോധന; കയ്പമംഗലത്ത് ഹോട്ടല്‍ അടപ്പിച്ചു

  
backup
April 29 2017 | 21:04 PM

%e0%b4%b9%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8-%e0%b4%95



കയ്പമംഗലം: ഹെല്‍ത്തി കേരളയുടെ ഭാഗമായി കയ്പമംഗലം പ്രാഥമികാരോഗ്യ കേന്ദവും ഗ്രാമപഞ്ചായത്തും സംയുക്തമായി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളായ മൂന്നുപീടിക, കയ്പമംഗലം ബീച്ച്, വഴിയമ്പലം, കാളമുറി എന്നിവിടങ്ങളിലെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍, ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാംപുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തിയത്.
പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്തു. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ ഭക്ഷണം പാകം ചെയ്യല്‍, വൃത്തിയില്ലാത്ത പാത്രങ്ങളുടെ ഉപയോഗം, പകര്‍ച്ചാ വ്യാധികള്‍ പടര്‍ത്തുന്ന സാഹചര്യം സൃഷ്ടിക്കല്‍, അശാസ്ത്രീയമായ മാലിന്യ സംസ്‌കരണം, പൊതുജന ആരോഗ്യത്തിന് ശല്യവും ഹാനികരവുമായ പ്രവര്‍ത്തനങ്ങള്‍, ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കല്‍ എന്നീ ക്രമക്കേടുകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കാണ് നോട്ടിസ് നല്‍കിയത്.
വൃത്തിഹീനമായ ചുറ്റുപാടുകളില്‍ ഭക്ഷണം പാകല്‍ ചെയ്യല്‍ കണ്ടെത്തിയ ഹോട്ടല്‍ അധികൃതര്‍ അടപ്പിക്കുകയും ചെയ്തു.വീഴ്ച വരുത്തിയ സ്ഥാപനങ്ങള്‍ക്ക് നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ വീഴ്ചകള്‍ പരിഹരിക്കാന്‍ കര്‍ശന നിര്‍ദ്ദേശവും നല്‍കി.
ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ സ്ഥാപനങ്ങളും ലൈസന്‍സ് എടുക്കണമന്നും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപങ്ങള്‍ക്കെതിരേയും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാനങ്ങള്‍ക്കെതിരേയും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
ഹെല്‍ത്ത് ഇന്‍്‌പെക്ടര്‍ വി.റോയ് ജേക്കപ്പ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എസ്.ശരത്കുമാര്‍, എം.എസ് ബിനോജ്, പി.വി സുനില്‍കുമാര്‍, എ.ജെ ബിനോയ് എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago