രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത് കൂടുതല്‍ ജോലിയും കുറഞ്ഞ വേതനവും: അഡ്വ. എം. റഹ്മത്തുല്ല
തൃക്കരിപ്പൂര്‍: കൂടുതല്‍ ജോലിയും കുറഞ്ഞ വേതനവുമാണു രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതെന്ന് എസ്.ടി.യു ദേശീയ സെക്രട്ടറി അഡ്വ. എം റഹ്മത്തുല്ല അഭിപ്രായപ്പെട്ടു. തൃക്കരിപ്പൂര്‍ ആയിറ്റിയില്‍ തയ്യല്‍ തൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് വികസനമുണ്ട്; പക്ഷെ തൊഴിലില്ല, തൊഴിലുണ്ടെങ്കില്‍ വേതനവുമില്ല ഇതാണ് നമ്മുടെ സംസ്ഥാനത്തും രാജ്യത്തും നടന്നുകൊണ്ടിരിക്കുന്നത്. 131 വര്‍ഷം മുന്‍പ് തൊഴിലാളികള്‍ക്കായി കൊണ്ടുവന്ന എട്ടു മണിക്കൂര്‍ ജോലിയെന്നത് നിലവില്‍ ഇരട്ടി ജോലി ചെയ്യേണ്ട അവസ്ഥയിലെത്തി. തൊഴിലാളികളുടെ അവകാശങ്ങള്‍ ക്രമേണ തട്ടിയെടുക്കുന്ന ഈ സാഹചര്യത്തില്‍ സര്‍വ തൊഴിലാളികളും ഒന്നിക്കണമെന്നതാണ് എസ്.ടി.യുവിന്റെ മെയ്ദിന സന്ദേശമെന്നും റഹ്മത്തുല്ല കൂട്ടി ച്ചേര്‍ത്തു.
തയ്യല്‍ തൊഴിലാളി ജില്ലാ പ്രസിഡന്റ് മുംതാസ് സമീറ അധ്യക്ഷയായി. പഠന ശിബിരം എസ്.ടി.യു ദേശീയ ജോ. സെക്രട്ടറി എ അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമനിധി കാര്‍ഡ് വിതരണം തയ്യല്‍ തൊഴിലാളി സംസ്ഥാന ജന. സെക്രട്ടറി അഷ്‌റഫ് ടാണ മലപ്പുറം ഉദ്ഘാടനം ചെയ്തു. കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ,സംസ്ഥാന പ്രസിഡന്റ് യു.പി മുഹമ്മദ്, കെ.പി മുഹമ്മദ് അഷ്‌റഫ്, ആയിഷത്ത് താഹിറ, അഡ്വ. എം.ടി.പി കരീം, ടി.വി വഹാബ്, എന്‍.കെ.പി മുഹമ്മദ്, റഫീഖ് കോട്ടപ്പുറം, പി.കെ.സി റൗഫ് ഹാജി, കുഞ്ഞഹമ്മദ് കല്ലുരാവി, യൂനസ് വടകര മുക്ക്, എസ് കുഞ്ഞഹമ്മദ്, പി.സി മുസ്തഫ ഹാജി, എ.ജി അമീര്‍ ഹാജി, ജബ്ബാര്‍ പൊറോപ്പാട്, ഇബ്‌റാഹിം തട്ടാനിച്ചേരി, ജില്ലാ ജന. സെക്രട്ടറി ശംസുദ്ദീന്‍ ആയിറ്റി സംസാരിച്ചു. പഠന ശിബിരത്തില്‍ ജോസ് തയ്യില്‍ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."