HOME
DETAILS
MAL
അഞ്ചാംക്ലാസ് വരെ ശനിയാഴ്ചകളില്‍ അധ്യയനം പാടില്ലെന്ന് ബാലാവകാശ കമ്മിഷന്
backup
July 19 2016 | 15:07 PM
തിരുവനന്തപുരം: സംസ്ഥാനത്ത് സി.ബി.എസ്.ഇയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള വിദ്യാലയങ്ങളില്‍ ഒന്നുമുതല്‍ അഞ്ചുവരെയുളള ക്ലാസുകളിലെ കുട്ടികള്‍ക്ക് ശനിയാഴ്ചകളില്‍ ക്ലാസ് നടത്തരുതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് നിര്‍ദേശിച്ചു.
ഇക്കാര്യം വ്യക്തമാക്കി തിരുവനന്തപുരത്തെ സി.ബി.എസ്.ഇ റീജ്യണല്‍ ഓഫിസര്‍ കര്‍ശനനിര്‍ദേശം പുറപ്പെടുവിക്കണമെന്നും കമ്മിഷന് അധ്യക്ഷ ശോഭാ കോശി, അംഗം ജെ. സന്ധ്യ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
പത്തനംതിട്ട ജില്ലയിലെ ഒരു സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ശനിയാഴ്ചകളിലും ക്ലാസ് നടത്തുന്നതായി ആരോപിച്ച് കമ്മിഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."