പെന്‍ഷന്‍കാരുടെ ജില്ലാസമ്മേളനം സമാപിച്ചു
കൂത്തുപറമ്പ്: കോണ്‍ട്രിബ്യൂട്ടറി പെന്ഷന് നിര്‍ത്തി സ്റ്റാറ്റിയൂട്ടറി പെന്ഷന് പുന:സ്ഥാപിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
പൂര്ണപെന്ഷനുള്ള അര്‍ഹത 25 വര്‍ഷത്തെ സേവനമായി പരിഗണിക്കുക, പ്രായമായ പെന്‍ഷന്‍കാര്‍ക്ക് അധിക പെന്ഷന് അനുവദിക്കുക, തലശ്ശേരി-മൈസൂര്‍ റെയില്‍വേ യാഥാര്‍ഥ്യമാക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. കൂത്തുപറമ്പ് റൂറല്‍ ബേങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിനിധി സമ്മേളനം കെ.എസ്.എസ്.പി.യു സംസ്ഥാന രക്ഷാധികാരി സി.പി നാരായണന് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.പി കൃഷ്ണ പൊതുവാള് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് സദാശിവന് നായര്‍ സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി പി പ്രഭാകരന് പ്രവര്‍ത്തന റിപ്പോര്‍ട്ടും ഖജാന്‍ജി എന്‍.പി പ്രേമരാജന്‍ വരവ്-ചിലവ് കണക്കും അവതരിപ്പിച്ചു. മാസിക അവാര്‍ഡ് പി.പി ഗോവിന്ദന് വിതരണം ചെയ്തു. കെ കൃഷ്ണന്, കെ കരുണാകരന്, ടി നാരായണന് സംസാരിച്ചു. ഭാരവാഹികള്‍:വി.പി കൃഷ്ണപൊതുവാള്‍(പ്രസി), പി പ്രഭാകരന്(സെക്ര), എന്‍.പി പ്രേമരാജന്‍(ഖജാ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."