യു.ഡി.എഫ് നിയമവിരുദ്ധമായി പ്രചാരണം നടത്തുന്നുവെന്ന് എല്‍.ഡി.എഫ്
മുക്കം: വയനാട് ലോക്സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പറത്തി പ്രചാരണം നടത്തുകയാണെന്ന് എല്‍.ഡി.എഫ്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായതോടെ വയനാട് മണ്ഡലത്തിലാകെയും തിരുവമ്പാടി അസംബ്ലി മണ്ഡലത്തില്‍ പ്രത്യേകിച്ചും ചട്ടലംഘനം നടക്കുന്നതായാണ് എല്‍.ഡി.എഫ് ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ച് കോടികള്‍ മുടക്കി പ്രചാരണം നടത്തുന്നതായും കണക്കില്ലാത്ത പോസ്റ്ററുകളും ബാനറുകളും ബോര്‍ഡുകളും മറ്റുമാണ് പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നതെന്നും എല്‍.ഡി.എഫ് ആരോപിക്കുന്നു. യു.ഡി.എഫിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പരിസരത്തെ താല്കാലിക കേന്ദ്രത്തില്‍ നിയമം ലംഘിച്ച് ആയിരക്കണക്കിന് ബോര്‍ഡുകളാണ് നിര്‍മിക്കുന്നതെന്നും അനുമതിയില്ലാതെ നിരവധി വാഹനങ്ങളാണ് മൈക്ക് ഘടിപ്പിച്ച് അനൗണ്‍സ്മെന്റ് നടത്തുന്നതെന്നും എല്‍.ഡി.എഫ് ആരോപിച്ചു. നിയമ ലംഘനം ശ്രദ്ധയില്‍ പെട്ടിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ ടി. വിശ്വനാഥന്, കെ. മോഹനന് എന്നിവര്‍ വരണാധികാരിക്ക് രേഖാമൂലം പരാതി നല്‍കിയതായും എല്‍.ഡി.എഫ് കേന്ദ്രങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."