പെന്‍ഷനേഴ്സ് യൂനിയന്‍ സമ്മേളനം സമാപിച്ചു
കൂത്തുപറമ്പ്: കോണ്‍ട്രിബ്യൂട്ടറി പെന്ഷന് നിര്‍ത്തി സ്റ്റാറ്റിയൂട്ടറി പെന്ഷന് പുന:സ്ഥാപിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് യൂനിയന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പൂര്‍ണ പെന്‍ഷനുള്ള അര്‍ഹത 25 വര്‍ഷത്തെ സേവനമായി പരിഗണിക്കുക, പ്രായമായ പെന്‍ഷന്‍കാര്‍ക്ക് അധിക പെന്ഷന് അനുവദിക്കുക, തലശ്ശേരി-മൈസൂരു റെയില്‍വേ യാഥാര്‍ഥ്യമാക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. കൂത്തുപറമ്പ് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം കെ.എസ്.എസ്.പി.യു സംസ്ഥാന രക്ഷാധികാരി സി.പി നാരായണന് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് വി.പി കൃഷ്ണ പൊതുവാള് അധ്യക്ഷനായി. മാസിക അവാര്‍ഡ് പി.പി ഗോവിന്ദന് വിതരണം ചെയ്തു. കെ. കൃഷ്ണന്, കെ. കരുണാകരന്, ടി. നാരായണന് സംസാരിച്ചു.
ഭാരവാഹികള്‍: വി.പി കൃഷ്ണപൊതുവാള്‍(പ്രസി.), പി. പ്രഭാകരന്(സെക്ര.), എന്‍.പി പ്രേമരാജന്‍(ട്രഷ.).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."