ആരോഗ്യമന്ത്രിയുടെ നാട്ടില്‍ ഡെങ്കി പിടിമുറുക്കുന്നു അഞ്ചുപേര്‍ കൂടി ചികിത്സ തേടി
കണ്ണൂര്‍: ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ സ്വന്തം നാട്ടില്‍ ഡെങ്കിപ്പനി ശമനമില്ലാതെ പിടിമുറുക്കുന്നു. മട്ടന്നൂര്‍ നഗരത്തില്‍ ഇന്നലെ അഞ്ചുപേര്‍ കൂടി ഡെങ്കിപ്പനിക്ക് ചികിത്സ തേടിയതോടെ സ്ഥിതി വഷളാവുകയാണ്. കൂടുതല്‍ പേരിലേക്ക് പനി പടരുന്നതിനാല്‍ ഗുരുതരമായ സ്ഥിതിയാണ് നഗരത്തിലുള്ളതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. പരിശോധനയില്‍ ഡെങ്കിപ്പനി പടര്‍ത്തുന്ന തരം കൊതുകിനെയും ലാര്‍വയെയും അമ്പലം റോഡ് പരിസരത്ത് നിന്ന് കണ്ടെടുത്തിയ സാഹചര്യത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങളിലെ അനാസ്ഥ വന്‍ പ്രതിഷേധത്തിനിടയാക്കുകയാണ്. ഇതിനുപുറമേ മലമ്പനി പടര്‍ത്തുന്ന കൊതുകിനെയും പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രദേശത്തെ 20 ശതമാനം വീടുകളില്‍ കൊതുകിന്റെ പ്രജനനത്തിനു അനുകൂലമായ സാഹചര്യമുണ്ടെന്നു ആരോഗ്യവകുപ്പ് സംഘം വിലയിരുത്തല്‍. വീടുകള്‍ക്ക് പുറമെ വ്യാപാര സ്ഥാപനങ്ങള്‍, ഓവുചാലുകള്‍ എന്നിവിടങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നതായി സംഘം കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."