HOME
DETAILS
MAL
രാജ്യസഭാ തെരഞ്ഞെടുപ്പ്: മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍
backup
August 10 2020 | 03:08 AM
തിരുവനന്തപുരം: എം.പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നടക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ പറഞ്ഞു. നാമനിര്‍ദേശ പത്രിക സമര്‍പ്പണം, തെരഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ എന്നീ നടപടിക്രമങ്ങളില്‍ സാമൂഹ്യഅകലം ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തും. ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കും.തെരഞ്ഞെടുപ്പ് സമയത്തെ കൊവിഡ് പ്രോട്ടോക്കോള്‍ വിശദീകരിച്ച് എല്ലാ കക്ഷിനേതാക്കള്‍ക്കും നേരത്തെ തന്നെ അറിയിപ്പ് നല്‍കും.
എല്ലാ എം.എല്‍.എമാരും സ്ഥാനാര്‍ഥികളും നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണം. പ്രവേശന കവാടങ്ങളില്‍ സാനിറ്റൈസര്‍ സംവിധാനം ഒരുക്കും. എല്ലാവരും ഒരുമിച്ചെത്തി വോട്ട് ചെയ്യുന്നത് ഒഴിവാക്കണമെന്ന് കക്ഷി നേതാക്കളോട് ആവശ്യപ്പെടും. കൂടിച്ചേരല്‍ നിയമസഭയ്ക്കകത്ത് അനുവദിക്കില്ല. വോട്ടിങ്ങിന് മുന്‍പും ശേഷവും അണുനശീകരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."