കര്‍ശന നടപടികളുമായി റവന്യൂ വകുപ്പ്
മാനന്തവാടി: മാനന്തവാടി നഗരത്തിലെ മാലിന്യ നിക്ഷേപത്തിനെതിരേ കര്‍ശന നടപടികളുമായി റവന്യൂ വകുപ്പ്. ശരിയായ രീതിയില്‍ മാലിന്യം സംസ്‌ക്കരിക്കാത്തതും വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുന്നതുമായ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സബ് കലക്ടര്‍ ശ്രീറാം സാംബശിവറാവു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
അനധികൃത കെട്ടിടങ്ങള്‍, പാര്‍ക്കിങ് സൗകര്യമില്ലാത്ത കെട്ടിങ്ങള്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സബ് കലക്ടര്‍ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് രണ്ടു വര്‍ഷമായിട്ടും മാലിന്യം നീക്കം ചെയ്യാത്തതും വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുന്നതുമായ സ്ഥാപനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് സബ് കലക്ടറുടെ അധ്യക്ഷതയില്‍ റവന്യൂ, എക്‌സൈസ്, ആരോഗ്യ വകുപ്പ് എന്നിവയുടെ അടിയന്തര യോഗം ചേര്‍ന്നത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ബേക്കറി ഉള്‍പ്പെടെയുള്ള 13 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കിയിരുന്നു.
മാലിന്യം അലക്ഷ്യമായി നിക്ഷേപിക്കുന്നതും വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുന്നതുമായ സ്ഥാപനങ്ങള്‍ പരിശോധിച്ച് ഉദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ഥാപന ഉടമകള്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ പ്രകാരം കേസെടുക്കുമെന്നും ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കുമെന്നും സബ് കസക്ടര്‍ പറഞ്ഞു. മലിന്യം അലസമായി കൈകാര്യം ചെയ്യുന്ന മൂന്ന് സ്ഥാപനങ്ങള്‍ക്ക് 48 മണികൂറിനകം സ്വന്തം ചിലവില്‍ മാലിന്യം നീക്കം ചെയ്യണമെന്ന് കാണിച്ച് ആരോഗ്യ വകുപ്പ് നോട്ടിസ് നല്‍കിയിട്ടുണ്ട്. ആരുടെ സ്ഥലത്താണോ മാലിന്യം കാണപ്പെടുന്നത് അവര്‍ക്കെതിരെ കേസെടുക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
നിരോധിത പുകയില ഉല്‍പനങ്ങളുടെ പരിശോധന കര്‍ശനമാക്കാനും നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ തീര്‍ത്തും ദുരിതപൂര്‍ണമായ അന്തരീക്ഷത്തിലാണ് ജിവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇവിടങ്ങളില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാനും സബ് കലക്ടര്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി.
റവന്യു വകുപ്പ് നടപടികള്‍ കര്‍ശനമാക്കിയതൊടെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് മര്‍ച്ചന്റ് അസോസിയേഷന്‍ വ്യാപാരികളുടെ പ്രത്യേക യോഗവും വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ആര്‍.ഡി.ഒ ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ തഹസില്‍ദാര്‍ ഇ.പി മേഴ്‌സി, ഡെപ്യട്ടി മാസ് മീഡിയ ഓഫിസര്‍ ഹംസ ഇസ്മാലി, ഫുഡ് സേഫ്റ്റി ഓഫിസര്‍ ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും വിവിധ വകുപ്പുകള്‍ സംയുക്തമായി നഗരത്തില്‍ നടത്തുന്ന പരിശോധന തുടരുമെന്നും അതികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."