പുളിക്കലില്‍ ബസ് യാത്രക്കാരെ നടുറോഡിലിറക്കുന്നു
പുളിക്കല്‍: കോഴിക്കോട് -പാലക്കാട് ദേശീയപാത 213 ല്‍ പുളിക്കലില്‍ ബസുകളുടെ മത്സരയോട്ടത്തിനിടയില്‍ നടുറോഡില്‍ ബസുകളില്‍ നിന്നും ആളെയിറക്കുന്നത് അപകടഭീഷണിയാവുന്നു. സ്ത്രീകളും കുട്ടികളും വൃദ്ധരുമുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഇത് ഏറെ പ്രയാസങ്ങളാണ് സൃഷ്ടിക്കുന്നത്. ശ്വാസമടക്കിപ്പിടിച്ചുള്ള ഈ നിറുത്തത്തിനിടയില്‍ യാത്രക്കാര്‍ വാഹനങ്ങളില്‍ നിന്നും ചാടിയിറങ്ങേണ്ട ഗതികേടിലാണ്.
ബസുകള്‍ റോഡിന്റെ മധ്യഭാഗത്ത് നിറുത്തുന്നതിനാല്‍ പിറകിലുള്ള വാഹനങ്ങള്‍ക്ക് മറി കടന്നുപോകാന്‍ കഴിയുന്നില്ല. ഇതോടെ റോഡില്‍ ഗതാഗതക്കുരുക്ക് പതിവാണ്. നിരന്തരം ഹോണടിക്കുന്നതിനാല്‍ പരിസരം ശബ്ദമലിനീകരണത്തിനിടയാക്കുന്നു. ചെറിയ വാഹനങ്ങള്‍ റോഡിന്റെ ഇടതുവശത്തിലൂടെ മറികടക്കാന്‍ ശ്രമിക്കുന്നതും ലോറികളടക്കമുള്ള വലിയ വാഹനങ്ങള്‍ ഹെഡ് ലൈറ്റ് തെളിയിച്ചു നിറുത്തിയിട്ടിരിക്കുന്ന വാഹനത്തെ കടന്നു പോകാന്‍ ശ്രമിക്കുന്നതും അപകടങ്ങള്‍ വിളിച്ചുവരുത്തുന്നു. ട്രാഫിക് ഉദ്യോഗസ്ഥര്‍ പേരിനു മാത്രമാണെന്ന് നാട്ടുകാര്‍ പറയുന്നു.
ചെറിയ ബസുകള്‍ ദീര്‍ഘ നേരം ബസ് സ്‌റ്റോപ്പുകളില്‍ നിറുത്തിയിടുന്നതിനാല്‍ ദീര്‍ഘദൂര വലിയ ബസുകള്‍ സ്‌റ്റോപ്പില്‍ ഒതുക്കി നിറുത്തി മതിയായ സമയമെടുത്ത് ആളുകളെ കയറ്റിയിറക്കാതെ കുതിക്കുകയാണ്. എന്നാല്‍ സ്‌റ്റോപ്പില്‍ ബസില്ലാത്തപ്പോഴും രാത്രികളില്‍ പോലും യാത്രക്കാരെ കഷ്ടപ്പെടുത്തുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."