HOME
DETAILS

നടപടിയുണ്ടാകാത്തതില്‍ അസ്വസ്ഥരായി കോണ്‍ഗ്രസ് നേതാക്കള്‍

  
backup
July 19 2016 | 17:07 PM

%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85


കല്‍പ്പറ്റ: വയനാട്ടിലെ  സഹകരണമേഖലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കോണ്‍ഗ്രസിലെ ചില നേതാക്കള്‍ നടത്തിയ അഴിമതികള്‍ കോടികളുടേത്. അടുത്തിടെ നടന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ചില നേതാക്കളുടെ അഴിമതി നിയമനങ്ങള്‍ പാര്‍ട്ടിക്കു മൊത്തത്തില്‍ മാനക്കേടുണ്ടാക്കിയെന്ന് മറ്റു നേതാക്കള്‍ തുറന്നടിച്ചത് ശ്രദ്ധേയമായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ക്രമക്കേടുകള്‍ സംബന്ധിച്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ മുന്‍ സഹകരണ മന്ത്രിയുടെ  ഓഫിസ് കേന്ദ്രീകരിച്ച് പൂഴ്ത്തുകയായിരുന്നു.
പലതവണ പരാതി നല്‍കിയിട്ടും കോഴ നിയമനങ്ങള്‍ക്കെതിരേ നടപടിയില്ലാതെ വന്നതിന്റെ പ്രതിഫലനമാണ് കോണ്‍ഗ്രസ് യോഗത്തില്‍ ഉണ്ടായത്. പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കി കോടികള്‍ സമ്പാദിച്ച നേതാക്കളുടെ പ്രവര്‍ത്തിമൂലം കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാവരും കള്ളന്‍മാരാണെന്ന തരത്തില്‍ പൊതുജനമധ്യത്തില്‍ സംസാരമുണ്ടാകുന്നതിലുള്ള വിഷമവും നേതാക്കള്‍ യോഗത്തില്‍ പങ്കുവെച്ചിരുന്നു. അഴിമതിക്കാര്‍ക്കെതിരേ നേതൃത്വം കര്‍ശന നടപടി സ്വീകരിക്കാത്തതിനാല്‍ കോണ്‍ഗ്രസിലെ ബഹുഭൂരിപക്ഷം നേതാക്കളും അണികളും അസ്വസ്ഥരാണ്.
പരാതി കൊടുക്കുന്നവരെയെല്ലാം നോക്കുകുത്തിയാക്കി വീണ്ടും കോടികളുടെ കോഴ നിയമനം നല്‍കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവീര്യത്തെയും ബാധിച്ചിട്ടുണ്ട്.
മുന്‍ സഹകരണ മന്ത്രിയുടെ പി.എയുടെ വീട് റെയ്ഡ് ചെയ്ത വിജിലന്‍സ് വിഭാഗം കണ്ടെത്തിയ അനധികൃത സ്വത്തില്‍ ഒരുപങ്ക് വയനാട്ടിലെ സഹകരണ മേഖലയില്‍ നടന്ന അഴിമതിയുടേതാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ തന്നെ സംസാരമുണ്ട്. ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളിലും കൃത്യമായ വിഹിതം എത്തിച്ചശേഷമാണ് ഓരോ നിയമനത്തിനും ലക്ഷങ്ങള്‍ വാങ്ങിയത്.
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ നടത്തിയ നിയമനങ്ങളിലൂടെ ചുരുങ്ങിയത് 15കോടിയിലേറെ രൂപയുടെഅഴിമതി നടന്നുവെന്നാണ്‌നിഗമനം. പാര്‍ട്ട്‌ടൈം സ്വീപ്പര്‍ മുതല്‍ റിക്കവറി ഓഫിസര്‍ വരെയുള്ള തസ്തികളിലാണ് വഴിവിട്ട നിയമനം നടത്തിയിട്ടുള്ളത്. എട്ട് മുതല്‍ 25 ലക്ഷം രൂപ വരെ നിശ്ചയിച്ച് ലേലം വിളി നടത്തിയാന് നിയമനങ്ങള്‍ വിറ്റുകാശാക്കിയത്.
വയനാട് പ്രാഥമിക സഹകരണ കാര്‍ഷികഗ്രാമ വികസന ബാങ്കിന്റെ അധികാര പരിധി വെട്ടിച്ചുരുക്കി ബത്തേരി താലൂക്ക് പ്രവര്‍ത്തന പരിധിയായി രൂപീകരിച്ച  പുതിയ കാര്‍ഷിക ഗ്രാമ വികസന ബാങ്കിലേക്ക് നടത്തിയ 29 നിയമനങ്ങള്‍ നിലവിലെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു.
ഇത് സംബന്ധിച്ച ഫയല്‍ സഹകരണരജിസ്ട്രാര്‍ ഓഫിസില്‍ പൂഴ്ത്തുകയായിരുന്നു. ഇവിടെ നടത്തിയ നിയമനങ്ങളില്‍ കോടികളുടെ ഇടപാട് നടന്നതായാണ് സഹകരണവകുപ്പിന് പരാതി ലഭിച്ചിരുന്നത്. ഇല്ലാത്ത അധികാരം ഉപയോഗിച്ചും നിലവിലുള്ള നിയമങ്ങളെല്ലാം ലംഘിച്ചും നടത്തിയ നിയമനങ്ങളെ  കുറിച്ചും, ബാങ്കിന് പ്രതിമാസം അര ലക്ഷം രൂപ വാടകയില്‍ പുതിയ കെട്ടിടം എടുത്ത് ഫര്‍ണീഷ് ചെയ്തതിലെ അഴിമതികളെ കുറിച്ചും അന്വേഷിച്ച് ഐ.സി2015 നമ്പറായി 2015നവംബര്‍ 15ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് സഹകരണ രജിസ്ട്രാര്‍ ഓഫിസില്‍ പൂഴ്ത്തിയത്.
പാര്‍ട്ട്‌ടൈം സ്വീപ്പര്‍, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, ക്ലാര്‍ക്ക്, സബ് സ്റ്റാഫ് തുടങ്ങിയ തസ്തികളിലേക്ക് 2012ജൂലൈ ആറിന് കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചവരെ നിലവിലെ  വ്യവസ്ഥകള്‍ ലംഘിച്ച് സ്ഥിരപ്പെടുത്താന്‍ ബന്ധപ്പെട്ട സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും കൂട്ടുനിന്നുവെന്നായിരുന്നു കണ്ടെത്തല്‍.
സഹകരണ സംഘം  രജിസ്ട്രാറുടെ ഉത്തരവ് മറികടന്ന് 2014ജൂണ്‍ 20ന് വയനാട് സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) കരാര്‍ ജീവനക്കാരുടെ സ്ഥിര നിയമനം ക്രമപ്പെടുത്തിയതായും അന്വേഷണ സംഘം കണ്ടെത്തി. ഇത്തരത്തില്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ നിയമനം ക്രമപ്പെടുത്തിക്കൊണ്ട് നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ച് സഹകരണ രജിസ്ട്രാറുടെ ഉത്തരവ് മറികടക്കുകയായിരുന്നു.
ആകെ 22 ജീവനക്കാരുടെ തസ്തിക മാത്രം അനുവദിക്കപ്പെട്ട ഈ സ്ഥാപനത്തില്‍ 29പേരെയാണ് ഭരണ സമിതി നിയമിച്ചത്. ആറ് തസ്തികകളിലെ ജീവനക്കാരുടെ നിയമനം സംബന്ധിച്ച് പത്രപരസ്യത്തിന്റെ അടിസ്ഥാനത്തില്‍ അപേക്ഷിച്ച 422പേരില്‍ 82 ശതമാനത്തിന്റെയും അപേക്ഷ മതിയായകാരണം പോലുമില്ലാതെ നിരസിക്കുകയായിരുന്നുവെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചിരുന്നു. തിരിച്ചറിയല്‍ കാര്‍ഡിന്റെ രേഖ അപേക്ഷയോടൊപ്പം സമര്‍പ്പിച്ചില്ലെന്ന കാരണം പറഞ്ഞാണ് നൂറ് രൂപ അപേക്ഷാ ഫീസടച്ചവരില്‍ 348 പേരുടെയും അപേക്ഷ നിരസിച്ചത്.
വാച്ച്മാന്‍, ഡ്രൈവര്‍, റെക്കോര്‍ഡ്കീപ്പര്‍, അറ്റന്‍ഡര്‍, പ്യൂണ്‍ തസ്തികളിലേക്ക് 422 പേര്‍ അപേക്ഷിച്ചതില്‍ 58പേര്‍ മാത്രം പരീക്ഷയെഴുതിയെന്നാണ് രേഖ. ഈ സ്ഥാപനത്തിലേത് അടക്കം വയനാട്ടില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ കോഴ വാങ്ങി നിയമനം നടത്തിയ മിക്ക സ്ഥാപനങ്ങളിലും ഔട്ടര്‍ ഏജന്‍സിയായി പ്രവര്‍ത്തിച്ചിട്ടുള്ളത് തൃശൂര്‍ ആസ്ഥാനമായ ഒരു ഏജന്‍സിയാണ്.
ഈ സ്ഥാപനത്തെ കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്നാണ് സഹകരണ രജിസ്ട്രാര്‍ ഓഫിസിലെ ഇന്‍സ്‌പെക്ഷന്‍ സെല്ലിന്റെ അന്വേഷണ റിപ്പോര്‍ട്ടിലെ ശുപാര്‍ശ.
.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  6 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  7 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  7 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  7 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  8 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  9 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  9 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  9 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  10 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  10 hours ago