കോയമ്പത്തൂരില്‍ ആധിപത്യമുറപ്പിക്കാന്‍ പി.ആര്‍ നടരാജന്‍
വി.എം.ഷണ്‍മുഖദാസ്
കോയമ്പത്തൂര്‍: ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റര്‍ നഗരമെന്നറിയപ്പെടുന്ന കോയമ്പത്തൂര്‍ ചെറുതുംവലുതുമായ വ്യവസായങ്ങളുടെ സിരാകേന്ദ്രവുമാണ്. നോട്ടുനിരോധനവും,ജി എസ്് ടിയും ഇവിടെത്തെ വ്യവസായശാലകളുടെ നട്ടെല്ല് തകര്‍ത്തു.
ജി.എസ്.ടി ചുമത്തിയതോടെ തുണിമില്ലുകള്‍ക്ക് പിടിച്ചു നില്‍ക്കാനാവാതെ പലതും പൂട്ടി. തുണിമില്ലുകള്‍ക്കും,മറ്റും വേണ്ട സ്‌പെയര്‍ പാര്‍ട്‌സുകള്‍ നിര്‍മിച്ചിരുന്ന ചെറുകിട,ഇടത്തരം വ്യവസായ യൂണിറ്റുകള്‍ക്കും പിടിച്ചു നില്‍ക്കാന്‍ പറ്റാതെ അടച്ചിടേണ്ടി വന്നു. സംസ്ഥാനത്ത് 50,000 ചെറുകിട വ്യവസായ യൂണിറ്റുകള്‍ പൂട്ടിപോയതായി നിയമസഭയില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു. അഞ്ചു ലക്ഷംപേര്‍ക്ക് ജി എസ ടി വന്നതിനാല്‍ മാത്രം തൊഴിലില്ലാതായി. ഈ സാഹചര്യത്തിലാണ് കോയമ്പത്തൂരില്‍ ഒരു തൊഴിലാളി നേതാവിനെ തന്നെ മത്സരിക്കാന്‍ സി പി എം തെരഞ്ഞെടുത്തിട്ടുള്ളത്. സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന മതേതര പുരോഗമന മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് മുന്‍ എം.പി കൂടിയായ പി ആര്‍ എന്നറിയപ്പെടുന്ന പി ആര്‍ നടരാജനാണ് മത്സരിക്കുന്നത്. കോയമ്പത്തൂര്‍ മേഖലയിലെ വ്യവസായ ശാലകളിലെ തൊഴിലാളി യൂണിയനുകളുടെ നേതാവും കര്‍ഷ സംരക്ഷണ സമരങ്ങളിലെ മുന്നണി പോരാളിയുമായ നടരാജനെ അറിയാത്തവര്‍ വിരളമാണ്. ഹൈവേ നിര്‍മിക്കാനും കൃഷിയിടങ്ങളില്‍ കൂറ്റന്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാനും കര്‍ഷകരുടെ അനുമതി പോലും വാങ്ങിക്കാതെ കൃഷി ഭൂമികള്‍ ഏറ്റെടുക്കാന്‍ സംസ്ഥന സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ നടക്കുന്ന സമരങ്ങള്‍ക്ക് മുന്‍നിരയില്‍ നിന്ന് പോരാടുന്നു. പി ആര്‍ ഇത്തവണ കോയമ്പത്തൂര്‍ തന്നോടൊപ്പം നില്‍ക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പ് കാലത്തിലേക്ക് ഇറങ്ങിയിട്ടുള്ളത്. പ്രായം തളര്‍ത്താത്ത ഈ പോരാളിക്കെതിരെ മത്സരിക്കുന്നത് ബി ജെ പിയിലെ സി പി രാധാകൃഷ്ണനാണ്. ഇതിനു മുന്‍പ് രണ്ടു തവണ എം പിയായിട്ടുള്ള ഇദ്ദേഹം കടുത്ത മത്സരത്തെയാണ് നേരിടുന്നത്. തമിഴ്‌നാട്ടില്‍ സി പി എമ്മും,ബി ജെ പിയും നേരിട്ട് ഏറ്റുമുട്ടുന്ന തമിഴ്‌നാട്ടിലെ ഏക മണ്ഡലവുംകൂടിയാണിത്. എ ഐ എ ഡി കെയില്‍ നിന്നുംനിന്നും രാജിവെച്ചു വേറെ പാര്‍ട്ടിയുണ്ടാക്കി മത്സരിക്കുന്ന ടി.ടി.വി ദിനകരന്റെ 'അമ്മ അണ്ണാ മുന്നേറ്റ കഴകവും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരിപ്പിക്കുന്നു. തമിഴ്‌നാട്ടില്‍ മൊത്തം മോദി വിരുദ്ധ തരംഗം ആഞ്ഞടിക്കുകയാണ്.അത് കൊണ്ട് തന്നെ പി.ആറിനോടൊപ്പം മത്സരിക്കുന്ന സി. പി. രാധാകൃഷ്ണന്‍ വിയര്‍ക്കുകയാണ്.
പണക്കൊഴുപ്പില്‍ മത്സരം കൊഴുപ്പിക്കാന്‍ രാധാകൃഷ്ണന് കഴിഞ്ഞിട്ടുണ്ടെങ്കിലും,പാവപ്പെട്ടവരുടെ കൂടെ എന്നും അവരിലൊരാളായി നില്‍ക്കുന്ന പി. ആറിന് പോകുന്ന സ്ഥലങ്ങളിലെല്ലാം വന്‍ സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. തമിഴ്‌നാട്ടില്‍ മതേതര പുരോഗമന മുന്നണിയില്‍ ഡി.എം.കെ, കോണ്‍ഗ്രസ,്എം. ഡി. എം. കെ,വിടുതലൈ ചിരുത്തൈകള്‍ കക്ഷിയുമൊക്കെ ഒന്നിച്ചണിനിരന്നിട്ടുണ്ട്.
കോയമ്പത്തൂര്‍ കലാപത്തിന്റെ കനല്‍ ഇനിയും അടങ്ങാത്ത കോയമ്പത്തൂരില്‍ ഇത്തവണ മുസ്ലിം വോട്ടുകള്‍ ചിന്നിച്ചിതറാതെ പി. ആറിന് തന്നെ ലഭിക്കാനിടയുണ്ട്.എസ്്്.ഡി.പി.ഐക്കു്്് നല്ലൊരു വോട്ട്്ബാങ്ക് ഉളള സ്ഥലവും കൂടിയാണ്്് കോയമ്പത്തൂര്‍.
ഇവിടെയുളള ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ ഏറ്റവുമധികം പ്രതിസന്ധിയെ നേരിടുന്ന ഈ കാലഘട്ടത്തില്‍ ബി. ജെ. പിയെ തറപറ്റിക്കുകയെന്നതാണ് തമിഴ് വികാരം അത് മൊത്തം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് പി. ആരും കൂട്ടരും. മണ്ഡലത്തിലെ മൂക്കും മൂലയിലും അദ്ദേഹം വോട്ടു ചോദിച്ചെത്തുന്നുന്നുമുണ്ട് അതുകൊണ്ട് വിജയം എനിക്കൊപ്പമാണെന്നാണ് പി. ആര്‍. നടരാജന്‍ പറയുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."