കാഞ്ഞിരപ്പുഴ കനാല്‍ ചോര്‍ച്ച; വെള്ളം പാഴാകുന്നു
ശ്രീകൃഷ്ണപുരം:കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ വെള്ളം പാഴായി പോകുന്നു. ഇടതു കനാലിലൂടെ ഒഴുകുന്ന വെള്ളം ആണ് പാഴായി പോകുന്നത്. കനാലുകളുടെ അറ്റകുറ്റപണികള്‍ യഥാ സമയം നടത്താതത് ആണ് വെള്ളം പാഴായി പോകാന്‍ കാരണം.
സ്വകാര്യ വ്യക്തികള്‍ തോട്ടങ്ങള്‍ നനക്കാന്‍ വേണ്ടി കനാല്‍ വെള്ളം തിരിച്ചു വിടുന്നതായും ആക്ഷേപമുണ്ട്. രൂക്ഷമായ വരള്‍ച്ച കാരണം ആണ് അധികൃതര്‍ കാഞ്ഞിരപ്പുഴ കനാലിലൂടെ വെള്ളം തുറന്നു വിട്ടത്. കുടിവെള്ളത്തിനും കാര്‍ഷിക ജലസേചനത്തിനും ആണ് ഈ വെള്ളം ഉപയോഗിക്കുന്നത്.
എന്നാല്‍ നിരവധി ലിറ്റര്‍ വെള്ളം ആണ് റോഡിലൂടെ യും മറ്റും ആര്‍ക്കും പ്രയോജനം ഇല്ലാതെ ഒഴുകി പോകുന്നത്. പ്രധാന കനാലുകളും സബ് കനാലുകളും ടെയും അറ്റകുറ്റ പണികള്‍ ഇത് വരെയും പൂര്‍ത്തി ആയിട്ടില്ല. നിരവധി പാട ശേഖരങ്ങളിലേക്ക് എത്തേണ്ട വെള്ളം ആണ് ഇത്. പാട ശേഖര സമിതികള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും പരിഹാരം ആയില്ല.
ചില തല്പര കക്ഷികള്‍ അവരുടെ കൃഷി ഇടത്തിലേക് വെള്ളം ഒഴുക്കി വിടുകയാണ്. പാഴായി പോകുന്ന വെള്ളം സംഭരിക്കാന്‍ ഉള്ള നടപടികള്‍ വേണം എന്നാണ് നാട്ടുകാരുടെ ആവശ്യം. പാഴായി പോകുന്ന വെള്ളം തൂത പുഴയിലേക്ക് ആണ് ഒഴുകി പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."