അഞ്ചുനാടിനെ നെഞ്ചോടുചേര്‍ത്ത് ജോയ്‌സ് ജോര്‍ജ്
മറയൂര്‍: അഞ്ചുനാട് പ്രദേശത്തെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച് ജോയ്‌സ് ജോര്‍ജിന്റെ മുന്നേറ്റം. മറയൂര്‍ കാന്തല്ലൂര്‍ മേഖലകളിലായിരുന്നു ഇന്നലെ ജോയ്‌സ് ജോര്‍ജിന്റെ പര്യടനം. അഞ്ചുനാട്ടിലാകെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ നിവേദിത .പി .ഹരന്‍ റിപ്പോര്‍ട്ടിനെതിരേ ശക്തമായ നിലപാടെടുത്ത ജോയ്‌സ് ജോര്‍ജിനോട് വൈകാരികമായി അടുപ്പമുള്ളവരാണ് അഞ്ചുനാട് നിവാസികള്‍.
തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ ഉജ്ജ്വല വരവേല്‍പാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. തോട്ടം തൊഴിലാളികളും കര്‍ഷകരും ഗോത്ര ജനവിഭാഗങ്ങളും അധിവസിക്കുന്ന അഞ്ചുനാട്ടില്‍ വന്‍ ജനാവലിയാണ് സ്ഥാനാര്‍ഥിയെ കാണാന്‍ എത്തിയത്. മറയൂരില്‍ കൂടി കടന്നു പോകുന്ന പളനി ശബരിമല തീര്‍ത്ഥാടന ഹൈവേയുടെ പ്രയോജനവും സാധ്യതകളെയും പറ്റി സ്ഥാനാര്‍ഥി വോട്ടര്‍മാരോട് സംവദിച്ചു. ഉച്ചയോടുകൂടിയാണ് സ്ഥാനാര്‍ഥിയും സംഘവും അഞ്ചുനാട്ടിലെത്തിയത്. രാവിലെ ഏലം കാര്‍ഷിക മേഖലയായ ബൈസണ്‍വാലിയിലായിരുന്നു പര്യടനം. ഏഴിന്് മുട്ടുകാടില്‍ നിന്നായിരുന്നു തുടക്കം. ആരതി ഉഴിഞ്ഞും പരമ്പരാഗത രീതിയില്‍ സ്വീകരണം ഒരുക്കിയുമാണ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ വരവേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."