ചിക്കാഗോയില്‍ കൂട്ട കൊള്ളയടി: വെടിവയ്പ്പ്, നൂറിലേറെ പേര്‍ അറസ്റ്റില്‍
ചിക്കാഗോ: യു.എസ് നഗരമായ ചിക്കാഗോയില്‍ കൂട്ട കൊള്ളയടി. ഇതേത്തുടര്‍ന്ന് ചിക്കാഗോ പൊലിസ് വെടിയുതിര്‍ക്കുകയും നൂറിലേറെ പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. കടകളുടെ ജനാലാകള്‍ തകര്‍ത്തും മറ്റുമാണ് കൂട്ട കൊള്ളയടി നടത്തിയത്.
സംഭവത്തില്‍ 13 പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ആളുകള്‍ കൂട്ടത്തോടെ കടകള്‍ കുത്തിത്തുറന്ന് സാധനങ്ങള്‍ എടുത്തുകൊണ്ടുപോവുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കൊള്ളയടിക്കുന്ന കാര്യ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ടാണ് എല്ലാവരും എത്തിയത്. കഴിഞ്ഞ ദിവസം ഒരു 20 കാരനു നേരെ പൊലിസ് വെടിയുതിര്‍ക്കുകയും ആശുപത്രിയിലാവുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കൊള്ളയടിക്കല്‍ പദ്ധതിയിട്ടത്. സാമൂഹ്യമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച പോസ്റ്റിട്ടതിനു പിന്നാലെ 100 പൊലിസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയിരുന്നു.
Looters walking around calmly with stolen merchandise in Chicago last night. #BlackLivesMatter pic.twitter.com/EdRdLtQAr6
— Andy Ngô (@MrAndyNgo) August 10, 2020
രാത്രിയിലായിരുന്നു സംഭവം. ഇതേത്തുടര്‍ന്ന് നഗരത്തിലേക്കുള്ള പാതകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. പാലങ്ങള്‍ താല്‍ക്കാലികമായി ഉയര്‍ത്തിവച്ചിട്ടുണ്ട്.
Aftermath of one area looted in Chicago last night. #BlackLivesMatter pic.twitter.com/f9GsrjwS8m
— Andy Ngô (@MrAndyNgo) August 10, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."