സ്വര്‍ണ കള്ളക്കടത്തിന് പിന്നില്‍ രാജ്യാന്തര റാക്കറ്റ്
കൊച്ചി : സ്വര്‍ണ കള്ളക്കടത്തിന് പിന്നില്‍ രാജ്യാന്തര റാക്കറ്റെന്ന് കസ്റ്റംസ്. കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് കസ്റ്റംസ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. ഒരു സംഘം ആളുകളാണ് കള്ളക്കടത്തിനായി പണം മുടക്കുന്നത്. ഇത് ഹവാലാ മാര്‍ഗത്തിലൂടെ ഗള്‍ഫില്‍ എത്തിക്കുന്നു. ഇതിന് സ്വര്‍ണം വാങ്ങി അയക്കുന്നു. ഇതാണ് സംഘത്തിന്റെ രീതിയെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു.
കേസിലെ 9,10,11 പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് കസ്റ്റംസ് ഇക്കാര്യങ്ങള്‍ കോടതിയെ അറിയിച്ചത്.
തങ്ങള്‍ക്ക് കള്ളക്കടത്തുമായി നേരിട്ടോ അല്ലാതെയോ ബന്ധമില്ലെന്നും തെറ്റായി പ്രതിചേര്‍ത്തതാണെന്നും പ്രതികള്‍ കോടതിയെ ബോധിപ്പിച്ചു. പ്രതികളുടെ വാദം എതിര്‍ത്ത കസ്റ്റംസ്, വിദേശത്തുള്ള റബിന്‍സും ഫൈസല്‍ ഫരീദും കേസില്‍ പ്രതികളാണ്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ ഈ ശൃംഖലയെക്കുറിച്ച് പൂര്‍ണരൂപം വ്യക്തമാകുകയെന്നും കസ്റ്റംസ് അറിയിച്ചു.
ഏഴ് വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമായതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടു. ഹരജികള്‍ കോടതി വിധി പറയാനായി മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."