മൂന്നു വയസുകാരന് ക്രൂര പീഡനം: മാതാവ് അറസ്റ്റില്‍
കൊച്ചി: പശ്ചിമബംഗാള്‍ സ്വദേശിയായ മൂന്ന് വയസുകാരനെ ക്രൂരമായ മര്‍ദിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഇവരേ ഉടനെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു. പിതാവും പൊലിസ് കസ്റ്റഡിയില്‍ നിരീക്ഷണത്തിലാണ്.
കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്നും വെന്റിലേറ്റര്‍ ഉപയോഗിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഇവരുടെ അയല്‍വാസികളില്‍ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. കുട്ടിയുടെ അമ്മ ജാര്‍ഖണ്ഡുകാരിയും അച്ഛന്‍ ബംഗാള്‍ സ്വദേശിയുമാണ്. പരുക്ക് മര്‍ദനത്തെ തുടര്‍ന്നുണ്ടായത് തന്നെയെന്ന് വ്യക്തമായതായി പോലീസ് വിശദമാക്കി.
അച്ഛനും അമ്മയ്ക്കും എതിരെ നേരത്തെ വധശ്രമത്തിന് പൊലിസ് കേസെടുത്തിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്. ഇന്നലെ വൈകുന്നരമാണ് കുട്ടിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശരീരത്തിലെ മറ്റ് മുറിവുകള്‍ മര്‍ദനത്തെ തുടര്‍ന്ന് സംഭവിച്ചതാണെന്ന നിഗമനത്തെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഏലൂര്‍ പൊലിസിന്റെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്തപ്പേഴാണ് കുഞ്ഞിനോടു കാണിച്ച ക്രൂരതകള്‍ മാതാവ് തുറന്നു സമ്മതിച്ചത്.
കുട്ടി നേരിട്ടത് ക്രൂരമര്‍ദനമാണെന്നും വ്യക്തമായിട്ടുണ്ട്. അനുസരണക്കേടിന് കുട്ടിയ്ക്ക് ശിക്ഷ നല്‍കിയതായാണ് മാതാവ് പൊലീസിനോട് ആദ്യം പറഞ്ഞത്. എന്നാല്‍ ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ടു തലയ്ക്ക് അടിക്കുകയും ചെയ്തുവെന്ന് പിന്നീട് ചോദ്യം ചെയ്യലില്‍ ഇവര്‍ പൊലീസിനോട് വിശദമാക്കി. അതേ സമയം കുട്ടിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്.
അതേസമയം കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തലച്ചോറിനകത്തെ രക്തസ്രാവം നിലയ്ക്കുന്നില്ലെന്നും മരുന്നുകളോടും പ്രതികരിക്കുന്നില്ലെന്ന് അവര്‍ വ്യക്തമാക്കി. കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."