'ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാന്‍ കോണ്‍ഗ്രസിന്റെ അമരത്തേക്ക് തിരിച്ചു വരണം, താങ്കളിലാണ് ഇനി പ്രതീക്ഷ'-രാഹുലിനോട് ചെന്നിത്തല
തിരുവനന്തപുരം: ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാന്‍ വീണ്ടും കോണ്‍ഗ്രസ്സിന്റെ അമരത്തേയ്ക്ക് എത്തുവാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതീക്ഷകള്‍ മുഴുവന്‍ രാഹുല്‍ ഗാന്ധിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ജവഹര്‍ ലാല്‍ നെഹ്റുവിനെ പോലെയുള്ള നേതാക്കള്‍ ഉയര്‍ത്തിപ്പിടിച്ച മതേതര ജനാധിപത്യ മൂല്യങ്ങള്‍ മോദി സര്‍ക്കാരിന്റെ കീഴില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് നമ്മുടെ മുന്നിലുള്ളത്. പുരോഗമന മതേതര ചിന്താഗതി പിന്തുടരുന്ന ജനങ്ങളെല്ലാം പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇന്ന് പ്രതിപക്ഷം എന്നാല്‍ രാഹുല്‍ ഗാന്ധിയാണ്. പ്രതീക്ഷകള്‍ മുഴുവന്‍ രാഹുല്‍ ഗാന്ധിയിലാണ്'-ചെന്നിത്തല പറഞ്ഞു.
ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാന്‍ വീണ്ടും കോണ്‍ഗ്രസ്സിന്റെ അമരത്തേയ്ക്ക് എത്തുവാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാത്രമല്ല, എല്ലാ ജനാധിപത്യ വിശ്വാസികളുടേയും അഭ്യര്‍ത്ഥനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധി തിരിച്ചു വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."