എതിര്‍പ്പറിയിച്ച് കാനം രാജേന്ദ്രനും സുധീരനും കത്തയച്ചു
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനത്തില്‍ എതിര്‍പ്പറിയിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രധാനമന്ത്രിക്കും കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിക്കും കത്തയച്ചു.
പുതിയ ഭേദഗതി 1986ലെ പരിസ്ഥിതി സംരക്ഷണ നിയമാധികാരങ്ങളെ ഇല്ലാതാക്കുന്നതാണെന്ന് കാനം കത്തില്‍ വിമര്‍ശിച്ചു. ഭേദഗതി നീക്കത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണം. കരട് എല്ലാ പ്രാദേശിക ഭാഷകളിലും പ്രസിദ്ധീകരിക്കണമെന്ന് കോടതിവിധിയുണ്ടായിട്ടും അതു നടപ്പായില്ല. പദ്ധതികള്‍ വരുന്ന പ്രദേശത്തെ ജനാഭിപ്രായം കേള്‍ക്കേണ്ട എന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും കാനം കത്തില്‍ പറഞ്ഞു.
വിജ്ഞാപനം ആര്‍ട്ടിക്കിള്‍ 48 എ യുടെ ലംഘനമാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കറിന് അയച്ച കത്തില്‍ വി.എം സുധീരന്‍ അഭിപ്രായപ്പെട്ടു. സുപ്രിംകോടതിയുടെയും ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും വിധികളും ഇ.ഐ.എ വിജ്ഞാപനവും പരസ്പരവിരുദ്ധമാണെന്നും നിലവിലുള്ള പരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങളെ തന്നെ ഇത് പരാജയപ്പെടുത്തുമെന്നും സുധീരന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."