മെഹ്‌റം ക്വാട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചു
കൊണ്ടോട്ടി: 2019ലെ ഹജ്ജ് മെഹ്‌റം ക്വാട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാരായവര്‍ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടതോടെ പിന്നീട് തീര്‍ഥാടനത്തിന് പോകുവാന്‍ മറ്റു മെഹ്‌റമില്ലാത്ത സ്ത്രീകള്‍ക്കാണ് മെഹ്‌റം ക്വാട്ടയില്‍ അവസരം ലഭിക്കുക. ഇന്ത്യയില്‍ ആകെ 500 മെഹ്‌റം സീറ്റുകളാണുള്ളത്. കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ നറുക്കെടുപ്പിലൂടെ തീര്‍ഥാടകരെ കണ്ടെത്തും.
മെഹ്‌റം അപേക്ഷകര്‍ക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിബന്ധനകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അപേക്ഷകയായ സ്ത്രീ ഹജ്ജ് കമ്മിറ്റിക്ക് കീഴിലോ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് കീഴിലോ ഹജ്ജ് ചെയ്തവരാകരുത്. അപേക്ഷ ഹജ്ജ് കമ്മിറ്റിയുടെ വെബ് സൈറ്റില്‍ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷകര്‍ക്ക് 2020 ജനുവരി 31 വരെ കാലാവധിയുള്ള പാസ്‌പോര്‍ട്ടുണ്ടായിരിക്കണം.
അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിച്ച ശേഷം ഇതിന്റെ ഹാര്‍ഡ് കോപ്പി ഫോട്ടോ ഒട്ടിച്ച് മെഹ്‌റവുമായി ബന്ധം തെളിയിക്കുന്ന രേഖ, പാസ്‌പോര്‍ട്ട് കോപ്പി തുടങ്ങിയവ സഹിതം മെയ് ആറിന് മുന്‍പായി കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ സമര്‍പ്പിക്കണം. ഒരു കവറില്‍ പരമാവധി 5 പേരെ മാത്രമെ അനുവദിക്കുകയുള്ളൂവെന്നതിനാല്‍ നിലവില്‍ 5 അപേക്ഷകരുള്ള കവര്‍ നമ്പറുകാരില്‍നിന്ന് മെഹ്‌റം ക്വാട്ടയിലേക്ക് അപേക്ഷ സ്വീകരിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."