അമിതവേഗത; അപകടങ്ങള്‍ വര്‍ധിക്കുന്നു
കൊല്ലങ്കോട്: അമിതവേഗത അപകടങ്ങള്‍ വര്‍ധിക്കുന്നു. കൊല്ലങ്കോട് മേഖലയില്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ അമിതവേഗതയില്‍ കടക്കുന്നത് അപകടങ്ങള്‍ക്കു വഴിവെക്കുന്നു.
കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 23 വാഹന അപകടങ്ങളിലായി 31 പേര്‍ക്ക് പരുക്ക് പറ്റി. ചിക്കണാമ്പാറ, കുരുവിക്കൂട്ടുമരം, നെടുമണി, ഊട്ടറ, ഇരഞ്ഞിമന്ദം, പഴയങ്ങാടി, പയ്യല്ലൂര്‍മുക്ക്, അരുവന്നൂര്‍പറമ്പ് എന്നിവിടങ്ങളിലാണ് വാഹന അപകടങ്ങള്‍ വര്‍ധിച്ചത്.ഡ്രൈവിങ് ലൈസന്‍സിനു പോലും പ്രായമാകാത്ത കുട്ടികളാണ് കൂടുതലായും അപകടങ്ങള്‍ക്ക് കരാണമാകുന്നത്.
ബൈക്കും കാറുകളും അമിതവേഗതയില്‍ ഓടിക്കുന്ന കുട്ടികള്‍ മറ്റു വാഹനയാത്രക്കാരെയും കാല്‍നട യാത്രക്കാരെയും ഇടിച്ചുതെറിപ്പിച്ചതിനു ശേഷം കേസില്‍നിന്നും തടിയൂരുന്ന പ്രവണതയും വര്‍ധിച്ചിട്ടുണ്ട്. അപകടം നടന്ന സ്ഥലത്തെത്തുന്ന പൊലിസിനോട് ഡ്രൈവറെ മാറ്റുന്നതും പതിവായിട്ടുണ്ട്. ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങളില്‍ ഉണ്ടാകുന്ന അപകടങ്ങളില്‍നിന്ന് രക്ഷതേടാന്‍ വാഹനങ്ങളെ വരെ മാറ്റുന്ന പ്രവണതക്ക് പ്രാദേശിക രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കളും തുണയുണ്ടാകുന്നതിനാല്‍ പരുക്കേറ്റ സാധാരണക്കാര്‍ക്ക് ചികിത്സ തേടാന്‍ പോലും പണം നല്‍കാതെ അപകടത്തിനു കാരണമായവര്‍ രക്ഷപെടുന്നു.
എന്നാല്‍ അപകടം നടന്നപ്രദേശത്ത് സത്യാവസ്ഥ പറയുവാന്‍ സാക്ഷികളെ കിട്ടാത്തതിനാല്‍ വസ്തുതകള്‍ പോലും അറിയാതെ കിട്ടിയവിവരമനുസരിച്ച് നടപടിയെടുക്കേണ്ട അവസ്ഥയാണുള്ളതെന്ന് പൊലിസ് പറയുന്നു.
മോട്ടാര്‍വാഹന വകുപ്പിന്റെയും പൊലിസിന്റെയും വ്യാപകമായ പരിശോധന കൊല്ലങ്കോട് ഉണ്ടാവമെന്നും അപകടങ്ങള്‍ വരുത്തിയവര്‍ക്കെതിരേ നടപടിശക്തമാക്കമമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."