തലയ്ക്കടിയേറ്റ് കോണ്‍ഗ്രസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു
ചേറ്റുപുഴ(തൃശൂര്‍): ചേറ്റുപുഴയില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി സെക്രട്ടറിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തെറ്റാരി പരേതനായ വേലപ്പന്റെ മകന് ശശി(51) യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണാപുരം സ്വദേശി ദീപുവിനെ വെസ്റ്റ് പൊലിസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലിസ് പറഞ്ഞു.
ചേറ്റുപുഴ ആമ്പക്കാട് ജങ്ഷനില്‍ ഇന്നലെ പുലര്‍ച്ചെ നടക്കാനിറങ്ങിയപ്പോഴാണ് സംഭവം. നടന്ന് പോകുന്നതിനിടെ പിന്നില്‍ നിന്ന് മുളവടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്കടിയേറ്റ് റോഡില്‍ വീണു കിടന്ന ശശിയെ പൊലിസ് എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ടിപ്പര്‍ ലോറി ഡ്രൈവറാണ് മരിച്ച ശശി. മാതാവ്: തങ്ക. ഭാര്യ: ഉഷ. മക്കള്‍: മിഥുന്, തീര്‍ത്ഥ. മുന്‍ നിയമസഭാ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്, കോര്പ്പറേഷന് പ്രതിപക്ഷ നേതാവ് എം.കെ മുകുന്ദന്, ഡി.സി.സി ജനറല്‍ സെക്രട്ടറി എ. പ്രസാദ് എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."