HOME
DETAILS
MAL
ചെന്നിത്തല ഒന്നും കാണുകയും കേള്‍ക്കുകയും ചെയ്യുന്നില്ല: മുഖ്യമന്ത്രി
backup
August 13 2020 | 01:08 AM
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് റിക്കവറിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തെറ്റായ വിവരങ്ങള്‍ പറഞ്ഞു എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് പരിശോധനയില്‍ ഇളവ് വരുത്തിയിട്ടില്ലെന്നും ഫലം നെഗറ്റീവാകാതെ ആരെയും ഡിസ്ചാര്‍ജ് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെന്നിത്തല ഒന്നും കാണുകയും കേള്‍ക്കുകയും ചെയ്യുന്നില്ലെന്നും താന്‍ നുണപറഞ്ഞുവെന്ന് വരുത്തി തീര്‍ക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു തവണ മാത്രം കൊവിഡ് ടെസ്റ്റ് നെഗറ്റീവായാല്‍ രോഗികളെ വീട്ടിലേക്ക് പറഞ്ഞുവിടുന്നുവെന്നാണ് ചെന്നിത്തല ആരോപിച്ചിരുന്നത്. തുടക്കത്തില്‍ മൂന്ന് തവണ പരിശോധനാ ഫലം നെഗറ്റീവായാല്‍ മാത്രമായിരുന്നു കൊവിഡ് രോഗികളെ വീട്ടിലേക്ക് വിട്ടിരുന്നതെന്നും എന്നാല്‍ രോഗികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വിദഗ്ധ സമിതിയുടെ അഭിപ്രായം കണക്കിലെടുത്താണ് പുതിയ നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."