കൊവിഡ് മരണത്തില്‍ ബ്രിട്ടനേയും മറികടന്ന് ഇന്ത്യ നാലാമത്; വൈറസ് ബാധിതരുടെ എണ്ണത്തില്‍ മൂന്നാമത്
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം 934 കൊവിഡ് മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് തുടരുന്ന ഇന്ത്യ മരണത്തില്‍ ബ്രിട്ടനെ മറികടന്ന് ഇപ്പോള്‍ നാലാം സ്ഥാനത്തെത്തി. അമേരിക്ക, ബ്രസീല്‍, മെക്സിക്കോ എന്നി രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്പിലുള്ളത്.
ഇന്ത്യയില്‍ കൊവിഡ് മരണം 47000 കടന്നിരിക്കുകയാണ്. വൈറസ് ബാധയെ തുടര്‍ന്ന് 47,065 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്. വേള്‍ഡോമീറ്റര്‍ കണക്ക് അനുസരിച്ച് ബ്രിട്ടണില്‍ മരണസംഖ്യ 46,706 ആണ്. 13 ദിവസം മുന്‍പാണ് ഇറ്റലിയെ മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത് എത്തിയത്.
അതേസമയം, ഇന്ത്യയില്‍ മരണനിരക്ക് കുറവാണ്. മരണനിരക്ക് രണ്ടു ശതമാനത്തില്‍ താഴെയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.
കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. അമേരിക്ക തന്നെയാണ് ഇതിലും മുന്നില്‍. ബ്രസീലാണ് രണ്ടാം സ്ഥാനത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."